അമേരിക്കയിലേക്ക് കൂടുതല്‍ രാജ്യങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ച് ട്രംപ് ഭരണകൂടം. പന്ത്രണ്ട് രാജ്യങ്ങള്‍ക്കാണ് പുതിയതായി വിലക്ക് ഏര്‍പ്പെടുത്തിയത്. പുതിയ നിയന്ത്രണം തിങ്കളാഴ്ച പ്രാബല്യത്തിലാകും.അഫ്ഗാനിസ്ഥാന്‍, മ്യാന്‍മാര്‍, ചാഡ്, കോംങ്കോ, ഇക്വിറ്റോറിയല്‍ ഗിനിയ ,ഹെയ്തി, എറിത്രിയ, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണ് യുഎസ് വിലക്കേര്‍പ്പെടുത്തിയത. രാജ്യത്തിന്റെ ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടിയെന്നാണ് വൈറ്റ് ഹൗസ് നല്‍കുന്ന വിശദീകരണം. നടപടി അനിവാര്യമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രതികരിച്ചു.
ക്യൂബ 7 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ഭാഗിക വിലക്കും ഏര്‍പ്പെടുത്തി. ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോണ്‍, ടോഗോ, തുര്‍ക്ക്‌മെനിസ്ഥാന്‍, വെനസ്വേല എന്നി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഭാഗിക വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബി-1, ബി-2, ബി-1/ബി-2, എഫ്,എം,ജെ എന്നീ വീസകളായിരിക്കും 7 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് നിഷേധിക്കുക. 2017ലും സമാനമായ രീതിയില്‍ രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. കൊളറാഡോയില്‍ അടുത്തിടെ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്നാണ് വിവരം.