യെമനിലെ ഹൂത്തികള്‍ ചെങ്കടലില്‍ മുക്കിയ ചരക്ക് കപ്പലിലെ നാല് ജീവനക്കാരെ കൂടി രക്ഷിച്ചു.ഇനി പത്ത് പേരെയാണ് കണ്ടെത്താനുള്ളത്.ഹൂത്തികളുടെ ആക്രമണത്തില്‍ മരിച്ച കപ്പല്‍ ജീവനക്കാരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു.ചെങ്കടലില്‍ ഹൂത്തികള്‍ ആക്രമിച്ച് മുക്കിയ എറ്റേര്‍നിറ്റി സി എന്നകപ്പലിലെ ജീവനക്കാര്‍ക്കായിട്ടാണ് തെരച്ചില്‍ നടത്തുന്നത്.ആകെ ഇരുപത്തിയഞ്ച് ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്.എട്ട് ഫിലിപ്പിനോ പൗരന്‍മാര്‍,ഒരു ഇന്ത്യന്‍ പൗരന്‍,ഒരു ഗ്രീപ്പ് സുരക്ഷാ ഉദ്യോഗസ്ഥന്‍ എന്നിവരെയാണ് ഇതുവരെ രക്ഷപെടുത്തിയത്.ചൊവ്വാഴ്ച രാവിലെ ഹൂത്തികളുടെ ആക്രമണ സമയത്ത് കപ്പലില്‍ നിന്നും കടലില്‍ ചാടിയ നാല് പേരെയാണ് വ്യാഴാഴ്ച രക്ഷപെടുത്തിയത്.ഇവര്‍ നാല്‍പ്പത്തിയെട്ട് മണിക്കൂറോളം സമയം ആണ് കടലില്‍ കഴിഞ്ഞത്.ഇനി കണ്ടെത്താനുള്ള പത്ത് പേരില്‍ ആറ് പേര്‍ ഹൂത്തികളുടെ കസ്റ്റഡിയില്‍ ഉണ്ടെന്നാണ് വിവരം.
രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴും കപ്പല്‍ മുങ്ങിയ ഭാഗത്തും സമീപമേഖലകളിലും തെരച്ചില്‍ നടത്തുന്നുണ്ട്.ഇന്ധനം നിറയ്ക്കുന്നതിനായി സൗദി അറേബ്യയിലേക്കുള്ള യാത്രയിലാണ് എറ്റേര്‍നിറ്റി സി ആക്രമിക്കപ്പെട്ടത് എന്നാണ് കപ്പല്‍ കമ്പനി പറയുന്നത്.രണ്ട് ദിവസങ്ങളിലായി പലതവണ ആക്രണണം നടത്തിയാണ് ഹുത്തികള്‍ കപ്പല്‍ കടലില്‍ താഴ്ത്തിയത്.കഴിഞ്ഞ ആഴ്ച്ച മറ്റൊരു ചരക്ക് കപ്പലും ഹുത്തികള്‍ ആക്രമിച്ച് കടലില്‍ മുക്കിയിരുന്നു.ഇസ്രയേലുമായി സഹകരിക്കുന്ന ഒരു കപ്പലിനേയും ചെങ്കടിലൂടെയും ഏദന്‍ കടലിടുക്കിലൂടെയും സഞ്ചരിക്കാന്‍ അനുവദിക്കില്ലെന്ന് ഹുത്തി നേതാവ് അബ്ദുല്‍ മാലിക്ക് അല്‍ ഹൂത്തി അറിയിച്ചു.