ലബനനില്‍ ഗാസയിലേതിന് സമാനമായ നശീകരണമുണ്ടാകും എന്ന ഭീഷണി മുഴക്കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു.ലബനനിലെ ജനങ്ങളെ അഭിസംബോധന ചെയ്തുള്ള വീഡിയ സന്ദേശത്തിലാണ് നെതന്യാഹുവിന്റെ ഭീഷണി. അതെസമയം അതിര്‍ത്തിയില്‍ ഇസ്രയേല്‍-ഹിസ്ബുള്ള പോരാളികള്‍ തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ആഴ്ച്ച ഇറാന്‍ ജനതയെ അഭിസംബോധന ചെയ്ത് പ്രസിദ്ധീകരിച്ച വീഡിയ സന്ദേശത്തിന് സമാനമായിട്ടാണ് ലബനന്‍ ജനതയ്ക്കുള്ള നെതന്യഹുന്റെ സന്ദേശം. ഹിസ്ബുള്ളയെ കുടഞ്ഞെറിഞ്ഞു കളഞ്ഞ് രാജ്യത്ത രക്ഷിക്കാന്‍ ലബനന്‍ ജനതയ്ക്ക് അവസരം ഉണ്ടെന്നാണ് നെതന്യാഹുന്റെ പ്രസ്താവന. ഗാസയിലേതിന് സമാനമായ നാശത്തിലേക്കും ദുരിതത്തിലേക്കും നീണ്ട യുദ്ധത്തിലേക്കും വീഴുന്നതിന് മുന്‍പ് ലബനന്‍ ജനത അതിന് തയ്യാറാകണം എന്നും നെതന്യാഹു ആവശ്യപ്പെട്ടു.ഈ യുദ്ധം അവസാനിക്കുന്നതിന് ലബനനെ ഹിസ്ബുള്ളയില്‍ നിന്നും സ്വതന്ത്രമാക്കണം.
അന്തരിച്ച ഹിസ്ബുള്ള മേധാവി ഹസ്സന്‍ നസ്രല്ലയുടെ പിന്‍ഗാമിയേയും ഇസ്രയേല്‍ പ്രതിരോധ സേന വധിച്ചെന്നും നെതന്യാഹു അവകാശപ്പെട്ടു.നസ്രല്ല അടക്കം ആയിരക്കണക്കിന് ഹിസ്ബുള്ള ഭീകരരെ വധിച്ചെന്നും നെതന്യാഹു പറഞ്ഞു.ഹസ്സന്‍ നസ്രല്ലയുടെ പിന്‍ഗാമിയാകുമെന്ന് കരുതപ്പെട്ടിരുന്ന ഹാഷിം സഫിയീദിനേയും വധിച്ചെന്നാണ് നെതന്യാഹു അവകാശപ്പെടുന്നത്.സഫിയീദിനെ മരണം നിലവില്‍ ഹിസ്ബുള്ള സ്ഥിരീകരിച്ചിട്ടില്ലയ.അതെസമയം ചരിത്രത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പക്കലിന് ആണ് ലബനന്‍ സാക്ഷ്യം വഹിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പന്ത്രണ്ട് ലക്ഷത്തോളം പേരാണ് പലായനം ചെയ്തത്. ചില ലബനന്‍ ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടു.ഇതിനിടെ ലബനന്‍ അതിര്‍ത്തിക്ക് സമീപം ഷെല്ലുകളും റോക്കറ്റുകളും ഉപയോഗിച്ച് ഇസ്രയേല്‍ സൈന്യത്തിന് എതിരെ ഹിസ്ബുള്ള രൂക്ഷമായ ആക്രമണം നടത്തിയെന്ന് രാജ്യാന്തരവാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെലയ്തു.
ഹിസ്ബുള്ളയെ കുടഞ്ഞെറിയണം:ലബനന്‍ ജനതയ്ക്ക് നെതന്യാഹുവിന്റെ സന്ദേശം
RELATED ARTICLES