ഹമാസ് ആയുധം ഉപേക്ഷിക്കണം എന്ന് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ്.ഗാസയുടെ നിയന്ത്രണം പലസ്തീന്‍ അതോറിട്ടിക്ക് കൈമാറാന്‍ ഹമാസ് തയ്യാറകണം എന്നും മഹമൂദ് അബ്ബാസ് ആവശ്യപ്പെട്ടു.അതെസമയം അബ്ബാസിന്റെ പ്രസ്താവന തളളി ഹമാസ് രാഷ്ട്രീയനേതൃത്വം രംഗത്ത് എത്തി.
ഹമാസ് ആയുധം താഴെ വെച്ച് ഒരു രാഷ്ട്രീയപാര്‍ട്ടിയായി മാറണം എന്നാണ് പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് ആവശ്യപ്പെട്ടത്.വെസ്റ്റ് ബാങ്കില്‍ ഒരു നേതൃയോഗത്തിലാണ് അബ്ബാസിന്റെ പ്രസ്താവന.ഇസ്രയേലിന് ഗാസയില്‍ ആക്രമണം നടത്തുന്നതിന് ഹമാസ് കാരണങ്ങള്‍ നല്‍കുകയാണ്.ഗാസയുടെ നിയന്ത്രണാധികാരം പലസ്തീന്‍ അതോറിട്ടിക്ക് നല്‍കണം.ഹമാസിന്റെ പക്കലുള്ള ആയുധങ്ങളും അതോറിട്ടിക്ക് കൈമാറണം.ഹമാസ് ബന്ദികളാക്കിയ മുഴുവന്‍ ആളുകളേയും മോചിപ്പക്കണം എന്നും മഹമ്മദ് അബ്ബാസ് ആവശ്യപ്പെട്ടു.2007-ല്‍ ഹമാസ് അധികാരം പിടിച്ചെടുത്തതിന് ശേഷം പലസ്തീന്‍ അതോറിട്ടി വെസ്റ്റ്ബാങ്ക് മാത്രമാണ് നിയന്ത്രിക്കുന്നത്.
2008-ല്‍ ഹമാസ് ഗാസയില്‍ തെരഞ്ഞെടുപ്പിലും വിജയിച്ചു.ഇസ്രയേസുമായി പലസ്തീന്‍ അതോറിട്ടിക്ക് സഹകരിക്കുന്നുവെന്നാണ് ഹമാസിന്റെ ആരോപണം.അതെസമയം ഗാസയുടെ വിവിധ ഭാഗങ്ങളില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്.നാല്‍പ്പത്തിയഞ്ച് പേരാണ് ഒടുവില്‍ കൊല്ലപ്പെട്ടത്.നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.