വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടയില്‍ ഗാസയില്‍ ഇനി ഹമാസ് ഉണ്ടാകില്ലെന്ന് അവകാശപ്പെട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു.ഗാസയില്‍ ഹമാസ്ഥാന്‍ ഉണ്ടാകില്ലെന്നാണ് നെതന്യാഹുവിന്റെ പ്രസ്താവന.വെടിനിര്‍ത്തിലന് അമേരിക്ക മുന്നോട്ട് വെച്ച നിര്‍ദ്ദേശം പരിശോധിച്ച് വരികയാണെന്ന് ഹമാസ് അറിയിച്ചു.അറുപത് ദിവസം നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തലിന് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നിര്‍ദ്ദേശം മുന്നോട്ട് വെച്ചതിന് പിന്നാലെയാണ് ഹമാസ് ഇനി ഉണ്ടാകില്ലെന്ന നെതന്യാഹുവിന്റെ പ്രസ്താവന.ഗാസയില്‍ ഇനി ഹമാസ് ഉണ്ടാകില്ലെന്നും അതിലേക്ക് ഒരു തിരിച്ചുപോക്കില്ലെന്നും ആണ് നെതന്യാഹുവിന്റെ പ്രസ്താവന.ഹമാസ് ബന്ദികളാക്കിയവരെ മുഴുവന്‍ മോചിപ്പിക്കും.ഇസ്രയേലിന് മുന്നിലുള്ള അവസരങ്ങള്‍ വലുതാണെന്നും അത് പാഴാക്കില്ലെന്നും നെതന്യാഹു പറഞ്ഞു.
വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ ഇസ്രയേല്‍ അംഗീകരിച്ചെന്ന് ട്രംപ് പറഞ്ഞതിന് ശേഷവും ഹമാസിനെ ഇലാതാക്കുന്നത് വരെ തിരിച്ചുപോക്കില്ലെന്ന് നെതന്യാഹു പറയുന്നത് ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.ഇതിനിടെ യുദ്ധം എന്നന്നേക്കുമായി അവസാനിപ്പിക്കും എങ്കില്‍ കരാറുമായി സഹകരിക്കാം എന്ന് ഹമാസ് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്.മധ്യസ്ഥ രാഷ്ട്രങ്ങളില്‍ നിന്നും വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഹമാസ് സ്ഥിരീകരിച്ചു.ഇസ്രയേല്‍ സൈന്യം ഗാസയില്‍ നിന്നും പൂര്‍ണ്ണമായും പിന്‍മാറണം എന്നാണ് ഹമാസ് നിലപാട് ആവര്‍ത്തിക്കുന്നത്.ഇസ്രയേലിന്റെയും ഹമാസിന്റെയും ഈ നിലപാടുകള്‍ക്കിടയില്‍ മധ്യസ്ഥര്‍ എങ്ങനെ ഒത്തുതീര്‍പ്പ് കരാര്‍ രൂപപ്പെടുത്തും എന്ന കാര്യത്തിലും ആശങ്ക ഉയരുന്നുണ്ട്.