Tuesday, January 27, 2026
HomeNewsGulfസൗദി സ്വദേശിവത്ക്കരണം : ദന്തചികിത്സാ രംഗത്ത് 55 ശതമാനമാക്കി

സൗദി സ്വദേശിവത്ക്കരണം : ദന്തചികിത്സാ രംഗത്ത് 55 ശതമാനമാക്കി


സൗദി അറേബ്യയിലെ സ്വകാര്യ ആരോഗ്യമേഖലയില്‍ ദന്തചികിത്സാ രംഗത്തെ സ്വദേശിവല്‍ക്കരണം 55 ശതമാനമായി വര്‍ദ്ധിപ്പിച്ചു. പരിഷ്‌കരിച്ച നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.

സ്വദേശികളായ ദന്തഡോക്ടര്‍മാര്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഈ നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. മൂന്നോ അതിലധികമോ ദന്തഡോക്ടര്‍മാര്‍ ജോലി ചെയ്യുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും പകുതിയിലധികം പേര്‍ സൗദി പൗരന്മാരായിരിക്കണം. സ്വദേശികളായ ദന്തഡോക്ടര്‍മാരുടെ കുറഞ്ഞ പ്രതിമാസ ശമ്പളം 9,000 സൗദി റിയാലായി നിശ്ചയിച്ചു. ഈ തുകയില്‍ കുറഞ്ഞ ശമ്പളം ലഭിക്കുന്നവരെ സ്വദേശിവല്‍ക്കരണ പരിധിയില്‍ കണക്കാക്കില്ല. ജനറല്‍ ഡെന്റിസ്റ്റ്, സ്‌പെഷ്യലിസ്റ്റ് തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ നിയമം ബാധകമാണ്. സൗദി വിഷന്‍ 2030-ന്റെ ഭാഗമായി രാജ്യത്തെ യുവതലമുറയ്ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ഈ നീക്കത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ വിസ സേവനങ്ങള്‍ നിര്‍ത്തിവെക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സ്വദേശി ബിരുദധാരികള്‍ക്ക് ആരോഗ്യമേഖലയില്‍ അര്‍ഹമായ സ്ഥാനം ഉറപ്പാക്കുന്നതിനും രാജ്യത്തെ തൊഴില്‍ വിപണി ശക്തിപ്പെടുത്തുന്നതിനും ഈ തീരുമാനം സഹായകമാകും എന്ന് മന്ത്രാലയ വക്താവ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments