ഒരാഴ്ച്ചക്കിടയില്‍ സൗദി അറേബ്യയില്‍ നിന്നും നാടുകടത്തിയത് ഒന്‍പതിനായിരത്തിലധികം വിദേശികളെ എന്ന് ആഭ്യന്തരമന്ത്രാലയം.വിവിധ നിയമലംഘനങ്ങള്‍ക്ക് പതിനൊരായിരത്തിലധികം വിദേശികള്‍ ഒരാഴ്ച്ചക്കിടയില്‍ അറസ്റ്റിലായെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
മെയ് ഇരുപത്തിയൊന്‍പതിനും ജൂണ്‍ നാലിനും ഇടയില്‍ ആണ് നിയമലംഘനത്തിന് പിടിയിലായ 9215 വിദേശികളെ നാടുകടത്തിയത്.17018 വിദേശികളാണ് വിവിധ നിയമലംഘനങ്ങള്‍ക്ക് സൗദി അറേബ്യയില്‍ നിലവില്‍ നടപടി നേരിടുന്നത്.ഇഥില്‍ 12122 പേരെ അതത് രാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങള്‍ക്ക് കൈമാറി.കഴിഞ്ഞ ഒരാഴ്ച്ചക്കിടയില്‍ 11657 നിയമലംഘകരെ ആണ് സൗദി ആഭ്യന്തരമന്ത്രലായ ഉദ്യോഗസ്ഥര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തത്.ഇതില്‍ 6981 പേര്‍ രാജ്യത്ത് മതിയായ രേഖകള്‍ ഇല്ലാതെ കഴിഞ്ഞിരുന്നവര്‍ ആണ്.
തൊഴില്‍ നിയമലംഘനത്തിന് 3190 പേരും അതിര്‍ത്തി സുരക്ഷാ നിയമങ്ങളുടെ ലംഘനത്തിന് 1486 പേരും അറസ്റ്റിലായി.അനധികൃത താമസക്കാര്‍ സഹായം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം റിയാല്‍ പിഴയും ജയില്‍ ശിക്ഷയും ലഭിക്കും എന്നും സൗദി ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.