സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് ഭൂമി അനുവദിക്കുന്ന
നിയമത്തിന് രൂപരേഖ തയ്യാറായി.2025 ജനുവരിയില്‍ പുതിയ
നിയമം പ്രാബല്യത്തില്‍ വരും.രാജ്യത്തേക്ക് കൂടുതല്‍ വിദേശനിക്ഷേപം
എത്തിക്കുകയാണ് ലക്ഷ്യം.രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്കും വിദേശനിക്ഷേപകര്‍ക്കും
നിക്ഷേപസ്ഥാപനങ്ങള്‍ക്കും ഭൂമിയും വസ്തുക്കളും സ്വന്തമാക്കുന്നതിനുള്ള
നിയമത്തിന് ആണ് രൂപരേഖ തയ്യാറായിരിക്കുന്നത്.പതിനഞ്ച് നിബന്ധനകള്‍
ഉള്‍ക്കൊള്ളുന്നതാണ് നിയമം.രാജ്യത്ത് എല്ലാ പ്രദേശങ്ങളിലും
വിദേശികള്‍ക്ക് ഭൂമി സ്വന്തമാക്കാന്‍ കഴിയില്ല.മക്ക മദീന പ്രദേശങ്ങളില്‍
ആണ് ഭൂമി സ്വന്തമാക്കുന്നതിന് വിലക്ക്.ഭൂമി സംബന്ധമായ ഇടപാടുകളുടെ
അഞ്ച് ശതമാനം തുക ഫീസ് ആയി നല്‍കണം.തെറ്റായ വിവരം
നല്‍കിയാണ് ഭൂമി സ്വന്തമാക്കുന്നത് എങ്കില്‍ പത്ത് ദശലക്ഷം റിയാല്‍
ആണ് പിഴ.ഏതെല്ലാം പ്രദേശങ്ങളില്‍ വിദേശികള്‍ക്ക് ഭൂമി സ്വന്തമാക്കാം
എന്ന് സൗദി മന്ത്രിസഭയായിരിക്കും തീരുമാനിക്കുക.നിയമത്തിന്റെ
പൂര്‍ണ്ണരൂപം 180 ദിവസത്തിനുള്ളില്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കും. ജൂലൈയ് രണ്ടാം ആഴ്ചയാണ് സൗദി മന്ത്രിസഭ രാജ്യത്ത് വിദേശികള്‍ക്ക് ഭൂമി സ്വന്തമാക്കുന്നതിന് അനുമതി നല്‍കിയത്.