സൗദി അറേബ്യയില്‍ സ്വദേശിവത്കരണനിരക്ക് ഉയര്‍ന്നു.സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന ശതമാനത്തിലേക്ക് എത്തി.ഈ വര്‍ഷം ആദ്യ പാദത്തിലെ കണക്കുകള്‍ ആണ് സൗദി മാനവവിഭവശേഷി മന്ത്രാലയം പുറത്തുവിട്ടത്.94 ശതമാനമായിട്ടാണ് സ്വദേശിവത്കര പാലനനിരക്ക് ഉയര്‍ന്നിരിക്കുന്നത്.സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 6.3 ശതമാനമായി കുറഞ്ഞു.സ്വദേശിവ്തകരണം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വ്യാപക പരിശോധനയാണ് രാജ്യവ്യാപകമായി കഴിഞ്ഞ ആറ് മാസങ്ങള്‍ക്കിടയില്‍ നടത്തിയത്.
രണ്ടുലക്ഷം പരിശോധനകള്‍ ആണ് ലക്ഷ്യമിട്ടത്. എന്നാല്‍ അത് നാല് ലക്ഷത്തിലേക്ക് എത്തി.വിവിധ സ്ഥാപനങ്ങളിലായി 115000 നിയമലംഘനങ്ങള്‍ ആണ് കണ്ടെത്തിയത്.നാല്‍പ്പത്തിയാറായിരം സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കി.പരിശോധനകള്‍ക്ക് ഒപ്പം തന്നെ പരിശീലന പരിപാടികളും സെമിനാറുകളും മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നുണ്ട്.