Friday, February 27, 2026
HomeNewsGulfസൗദി അപകടം : തെരുവുവേലികളില്‍ കൃത്രിമം കാണിക്കുന്നത് കാരണമാകുന്നു

സൗദി അപകടം : തെരുവുവേലികളില്‍ കൃത്രിമം കാണിക്കുന്നത് കാരണമാകുന്നു


കഴിഞ്ഞ വര്‍ഷം സൗദിയിലുണ്ടായ മിക്ക അപകടങ്ങള്‍ക്കും കാരണം റോഡ് സൈഡുകളിലെ തെരുവുവേലികളില്‍ കൃത്രിമം കാണിച്ചതിനാലാണ് എന്ന് സൗദി പൊലീസ്. 426 അപകടങ്ങളാണ് ഇങ്ങനെയുണ്ടായത് എന്നും ജനറല്‍ അതോറിറ്റി ഫോര്‍ റോഡ്സ് സ്ഥിതിവിവരക്കണക്കുകള്‍ ഉദ്ദരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

2025ല്‍ സൗദിയിലെ റോഡുകളില്‍ 426 അപകടങ്ങള്‍ക്കും അഞ്ച് മരണങ്ങള്‍ക്കും 26 പേര്‍ക്ക് പരിക്കേറ്റതിനും കാരണം റോഡ് സൈഡുകളില്‍ സ്ഥാപിച്ച തെരുവ് വേലികളില്‍ ആളുകള്‍ കൃത്രിമം കാണിക്കുന്നതിന്റെ ഫലമായാണെന്നാണ് ജനറല്‍ അതോറിറ്റി ഫോര്‍ റോഡ്സ് വ്യക്തമാക്കുന്നത്. മൃഗങ്ങളുടെ ചലനം നിയന്ത്രിക്കാനായി സ്ഥാപിച്ചിരിക്കുന്ന വേലികള്‍ മുറിച്ചുമാറ്റുന്നതാണ് അപകടത്തിന് വഴിവെച്ചത്. മൃഗങ്ങളുടെ ചലനം നിയന്ത്രിക്കുന്നതിന് ഉയര്‍ന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് വേലികളും ക്രോസിങ്ങുകളും രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ റോഡ് ശൃംഖലയില്‍ ഒട്ടകങ്ങള്‍ മുറിച്ചുകടക്കുന്നതിനുള്ള 51 സ്ഥലങ്ങളും 3,056 കിലോമീറ്റര്‍ വേലികെട്ടിയ റോഡുകളുമുണ്ട്. മനഃപൂര്‍വ്വം വേലികള്‍ മുറിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും 50,000 റിയാല്‍ വരെ പിഴ ഈടാക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.കൂടാതെ, കേടുപാടുകള്‍ പരിഹരിക്കുന്നതിനുള്ള ചെലവുകള്‍ കുറ്റവാളികള്‍ വഹിക്കേണ്ടിവരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments