സൗദി അറേബ്യയില്‍ വരും ദിവസങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസഥാ കേന്ദ്രം.ഒമാനിലും പൊടിക്കാറ്റ് അനുഭവപ്പെടുന്നുണ്ട്.ഗള്‍ഫ് രാജ്യങ്ങളില്‍ ചൂട് കനക്കുകയാണ്.സൗദി അറേബ്യയില്‍ അടുത്ത ആഴ്ച്ച വരെ വിവിധ പ്രവിശ്യകളില്‍ പൊടിക്കാറ്റ് തുടരുംഎന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.റിയാദ്,മദീന,മക്കയുടെ കിഴക്കന്‍ പ്രദേശങ്ങള്‍,അസീര്‍,നജ്‌റാന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ട്.ജിദ്ദ-ജിസ്സാ തീരദേശപാതയിലും ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ട്.ശക്തമായ കാറ്റ് ദൂരക്കാഴ്ച മറയ്ക്കും.വാഹനം ഓടിക്കുന്നവര്‍ കൂടുതല്‍ ജാഗ്ര പുലര്‍ത്തണം എന്നും കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കി.സൗദിയില്‍ ചൂടുകൂടുകയാണ്.
നാല്‍പ്പത്തിയേഴ് ഡിഗ്രിയിലേക്ക് വരെ പരമാവധി താപനില ഉയര്‍ന്നിട്ടുണ്ട്.ദമ്മാമിലാണ് ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്.വടക്ക പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്രാപിച്ചതാണ് ഒമാനില്‍ പൊടിപടലങ്ങളുയര്‍ത്തുന്നത്.മരുഭൂപ്രദേശങ്ങളിലും തുറസ്സാ പ്രദേശങ്ങളും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് റോയല്‍ ഒമാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഒമാന്റെ വടക്കന്‍ മേഖലയില്‍ ആയിരിക്കും ഏറ്റവും ശക്തമായ കാറ്റ് അനുഭവപ്പെടുക.