Friday, February 27, 2026
HomeNewsCrimeസ്വിറ്റ്‌സര്‍ലന്‍ഡില്‍ പുതുവത്സരാഘോഷത്തിനിടെ സ്‌ഫോടനം, 40 മരണം

സ്വിറ്റ്‌സര്‍ലന്‍ഡില്‍ പുതുവത്സരാഘോഷത്തിനിടെ സ്‌ഫോടനം, 40 മരണം


പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്‌സര്‍ലന്‍ഡിലെ സ്‌കൈ ബാറില്‍ വന്‍ സ്‌ഫോടനം.40 പേര്‍ മരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. വ്യാഴാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 1.30ഓടെയായിരുന്നു സംഭവം.

സ്വിറ്റ്‌സര്‍ലന്‍ഡിലെ ക്രാന്‍സ് മൊണ്ടാനയിലെ ലെ കോണ്‍സ്റ്റലേഷന്‍ എന്ന ബാറിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ സ്‌ഫോടനം ഉണ്ടായത്. സംഭവസമയത്ത് 100 ഓളം ആളുകള്‍ ബാറിലുണ്ടായിരുന്നു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. എല്ലാവര്‍ഷവും പുതുവത്സരം ആഘോഷിക്കാന്‍ നിരവധി ആളുകളാണ് ഇവിടെ എത്താറുള്ളത്. സംഗീത പരിപാടിക്കിടെയുണ്ടായ വെടിക്കെട്ടാണ് സ്‌ഫോടനത്തിന് കാരണമെന്ന് സ്വിസ് വാര്‍ത്താ ഏജന്‍സിയായ ബ്ലിക്ക് റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ ഭൂരിഭാഗവും അവധിക്കാലം ആഘോഷിക്കാന്‍ ക്രാന്‍സ്-മൊണ്ടാനയിലെത്തിയ വിനോദസഞ്ചാരികളെന്ന് പൊലീസ് വ്യക്തമാക്കി. പോലീസ്, ഫയര്‍ സര്‍വീസുകള്‍, നിരവധി ഹെലികോപ്റ്ററുകള്‍ എന്നിവയാണ് സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ദുരിതബാധിതരുടെ ബന്ധുക്കള്‍ക്കായി ഒരു ഹോട്ട്ലൈനും തുടങ്ങി. പ്രദേശം പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണെന്നും ക്രാന്‍സ്-മൊണ്ടാന നിരോധിത മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.സ്വിസ് തലസ്ഥാനമായ ബേണില്‍ നിന്ന് ഏകദേശം രണ്ട് മണിക്കൂര്‍ അകലെയാണ് സ്‌ഫോടനം നടന്ന സ്ഥലം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments