യുഎഇയില്‍ സ്വയം നിയന്ത്രിത വാഹനങ്ങള്‍ വരുന്നതിന്റെ ഭാഗമായുള്ള പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നു.യുഎഇ സ്മാര്‍ട്ട് സിറ്റി ദൗത്യത്തിന്‌റെ ഭാഗമാണ് പദ്ധതിഅബുദബി മസ്ദര്‍ സിറ്റിയിലാണ് ഡ്രൈവറില്ലാ വാഹനങ്ങള്‍ പരീക്ഷണ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.2.4 കിലോമീറ്റര്‍ ദൂരമാണ് ആദ്യം പരീക്ഷണ ഓട്ടം നടത്തുക.സിമെന്‍സ്,മൈ സിറ്റി സെന്റര്‍ മസ്ദര്‍,സെന്‍ട്രല്‍ പാര്‍ക്ക് എന്നിവിടങ്ങളിലൂടെയാകും പരീക്ഷണ സര്‍വീസ്.നിലവില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരിക്കും പ്രവര്‍ത്തനം.പിന്നീട് പൂര്‍ണമായും സ്വയംനിയന്ത്രിത സേവനത്തിലേക്ക് മാറുമെന്ന് അധികൃതര്‍ അറിയിച്ചു.നിലവിലെ തകരാറുകളും പരിമിതികളും മനസിലാക്കി പദ്ധതി കൂടുതല്‍ മികവുറ്റതാക്കുകയാണ് പരീക്ഷണ ഓട്ടത്തിലൂടെ ലക്ഷ്യമിടുന്നത്.
യുഎഇ ഗവര്‍മെന്‌റിന്‌റെ മാര്‍ഗ നിര്‍ദേശങ്ങളും സുരക്ഷാ നിര്‍ദേശങ്ങളും പൂര്‍ണമായി പാലിക്കുന്നുണ്ടോ എന്നുറപ്പു വരുത്തുകയും ചെയ്യും. ദുബൈയിലും സമാനമായ പദ്ധതി ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.യൂബറും വിറൈഡും സംയുക്തമായി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുമായി ചേര്‍ന്ന്ാണ് പരീക്ഷണം ആരംഭിക്കുക.2026ഓടെ സ്വയംനിയന്ത്രിവാഹനങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ ആരംഭിക്കുന്നതിന് ആണ് ദുബൈയുടെയും അബുദബിയുടെ നീക്കം