സ്വതന്ത്ര്യ പലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കാന്‍ ഫ്രാന്‍സ് ഒരുങ്ങുന്നു.സെപ്റ്റംബറില്‍ പലസ്തീനെ ഔദ്യോഗികമായി അംഗീകരിക്കും എന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ അറിയിച്ചു.ഫ്രാന്‍സിന്റെ തീരുമാനത്തിന് എതിരെ അമേരിക്കയും ഇസ്രയേലും രംഗത്ത് എത്തി.സെപ്റ്റംബറില്‍ നടക്കുന്ന യു.എന്‍ പൊതുസഭയില്‍ സ്വതന്ത്ര്യപലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കും എന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ പ്രഖ്യാപനം.ഇക്കാര്യം വക്തമാക്കി പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസിന് മക്രോണ്‍ കത്ത് നല്‍കി.മധ്യപൂര്‍വദേശത്ത് നീതിയുക്തവും ശാശ്വതവുമായ സമാധാനം സ്ഥാപിക്കുന്നതിനായിട്ടാണ് ഫ്രാന്‍സിന്റെ തീരുമാനം ഫ്രഞ്ച് ജനതയുടെ താത്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് പലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കുന്നതെന്നും ഇമ്മാനുവല്‍ മക്രോണ്‍ അറിയിച്ചു.തീരുമാനത്തെ പലസ്തീന്‍ അതോറിട്ടി സ്വാഗതം ചെയ്തു.
പലസ്തീന്‍ രാഷ്ട്രത്തി അംഗീകാരം നല്‍കുന്ന ആദ്യ പാശ്ചാത്ത്യ രാജ്യം ആണ് ഫ്രാന്‍സ്.പലസ്തീന് അംഗീകാരം നല്‍കാനുള്ള ഫ്രാന്‍സിന്റെ തീരുമാനത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു അപലപിച്ചു.ഫ്രാന്‍സിന്റെ നീക്കം ഭീകര്ക്ക് പ്രോത്സാഹനം നല്‍കുന്നതാണെന്നും മേഖലയില്‍ ഇറാന്റെ മറ്റൊരു പ്രതിരൂപം കൂടി സൃഷ്ടിക്കപ്പെടും എന്നും നെതന്യാഹു പ്രതികരിച്ചു.യുകെ അടക്കമുള്ള മറ്റ് യൂറോപ്യന്‍ രാഷ്ട്രങ്ങളിലും പലസ്തീന് അംഗീകാരം നല്‍കണം എന്ന താത്പര്യം വര്‍ദ്ധിക്കുന്നുണ്ട്.