ബിസിസിഐ അടക്കം എല്ലാ കായിക ഫെഡറേഷനുകള്‍ക്കും ബാധകമാകുന്ന സ്‌പോര്‍ട്‌സ് ഗവേണന്‍സ് ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍.ബില്‍ പാസാകുന്നതോടെ സ്വയംഭരണാവകാശമുള്ള സ്ഥാപനമായി തുടരാമെങ്കിലും ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങളില്‍ പുതിയ ചട്ടങ്ങള്‍ ബാധകമാകും.
കായികതാരങ്ങളുടെ ക്ഷേമം,പരാതിപരിഹാരം തുടങ്ങിയ കാര്യങ്ങളിലും പുതിയ ബില്ലിലെ ചട്ടങ്ങള്‍ പാലിക്കേണ്ടിവരും.രാജ്യത്തെ മുഴുവന്‍ കായിക സംഘടനകള്‍ക്കും പുതിയ നിയമം ബാധകമാകും.
ഒരു കായിക ഇനത്തിന് ഒരു ദേശീയഭരണസമിതി മാത്രമേ പാടുള്ളു എന്നതാണ് പ്രധാന നിബന്ധന.ഭാരവാഹികള്‍ക്ക് മൂന്ന് തവണ മാത്രമേ സ്ഥാനം വഹിക്കാന്‍ കഴിയു.സംഘടനകളിലെ തര്‍ക്കപരിഹാരത്തിന് അംഗീകാരം നല്‍കാനും റദ്ദാക്കാനും നാഷണല്‍ സ്‌പോര്‍ട്‌സ് ബോര്‍ഡ് സ്ഥാപിക്കും.ഫെഡറേഷനുകളുടെ സാമ്പത്തിക ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുന്നതിനും ക്രമക്കേടുകളില്‍ നടപടി എടുക്കുന്നതിനും ബോര്‍ഡിന് അധികാരമുണ്ട്