ഓൺ ലൈൻ ഫുഡ് ഡെലിവറിക്ക് നിരോധനം ഏർപ്പെടുത്തി യുഎഇ യിലെ സ്ക്കൂളുകൾ. കുട്ടികൾക്ക് ആരോഗ്യപ്രദമായ ഭക്ഷണശൈലി പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായാണ് നീക്കം.
മികച്ച് ഭക്ഷണ സംസ്ക്കാരം ശീലിപ്പിക്കുന്നതിനും കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതും ലക്ഷ്യമിട്ടാണ് യുഎഇ യിലെ സ്ക്കൂളുകൾ ഓൺ ലൈൻ ഫുഡ് ഡെലിവെറിക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ജങ്ക് ഫുഡുകൾ കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നതിൻറെ കൂടി അടിസ്ഥാനത്തിലാണ് നടപടി. വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം കൊണ്ടുവന്നില്ല എങ്കിൽ സ്ക്കൂളിലെ കഫറ്റീരിയയിൽ നിന്ന് ഭക്ഷിക്കാം. കുട്ടി ഭക്ഷണം എടുക്കാൻ മറന്നുവെങ്കിൽ വീട്ടിൽ നിന്ന് ഉച്ചഭക്ഷണത്തിന് മുന്നോടിയായി സ്ക്കൂളുകളിൽ ഭക്ഷണമെത്തിച്ച് നൽകാമെന്നാണ് സ്ക്കൂൾ അധികൃതർ അറിയിച്ചിരിക്കുന്നത്. ജംങ്ക് ഫുഡുകൾ ഒഴിവാക്കുന്നത് ജീവിതശൈലി രോഗങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുമെന്നും സ്ക്കൂൾ അധികൃതർ ചൂണ്ടിക്കാട്ടുന്നു. ന്യട്രീഷ്യസ് ആയിട്ടുള്ള ഭക്ഷണമാണ് സ്ക്കൂൾ ക്യാന്ർറീനുകളിൽ ഒരുക്കിയിട്ടുള്ളത് എന്നും സ്ക്കൂൾ അധികൃതർ പറയുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മാതാപിതാക്കൾക്ക് സ്ക്കൂൾ അധികൃതർ കത്ത്നൽകിയിട്ടുണ്ട്.