ഹാജർ നിയമങ്ങൾ കർശനമാക്കുകയാണ് യുഎഇ.ലീവ് ലെറ്റർ നൽകാതെ ഒരുടേമിൽ അഞ്ചും വർഷത്തിൽ 15 ദിവസത്തിൽ കൂടുതലും ക്ലാസിൽ ഹാജരാകാത്ത വിദ്യാർത്ഥികൾക്ക് അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകേണ്ടതില്ലെന്നാണ് നിർദേശം.ഒരു ദിവസമാണ് ലീവ് എടുക്കുന്നതെങ്കിലും സ്കൂളിൽ രേഖാമൂലം അറിയിക്കണം.കാരണം കൂടാതെ ലീവെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മൂന്ന് തവണ സ്കൂൾ അധികൃതർ മുന്നറിയിപ്പ് നൽകും.മുന്നറിയില്ല് ലഭിച്ചിട്ടും കാരണം ബോധിക്കാതെ ലീവ് 15 ദിവസം വരെ തുടർന്നാൽ അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം അനുവദിക്കില്ല.ഇതൊഴിവാക്കാൻ സ്കൂളിനും വിദ്യാഭ്യാസമന്ത്രാലയത്തിനും സത്യവാങ്മൂലം നൽകണം.വാരാന്ത്യ അവധികളോ പൊതു അവധികളോ കഴിഞ്ഞതിന് ശേഷമോ മുൻപോ അവധിയെടുത്താൽ രണ്ട് ദിവസത്തെ അവധി കണക്കാക്കും.മൂന്ന് ടേമുള്ള അധ്യയന വർഷത്തിലെ അനുവദനീയമായ അവധിഎന്ന പരിധി ലംഘിച്ചാൽ വിദ്യാർത്ഥികൾ അതേ ക്ലാസിൽ തുടരേണ്ടി വരും.വിവരം രേഖാമൂലം രക്ഷിതാവിനെ അറിയിക്കാം.അറിയിപ്പ് ലഭിച്ച് 5 ദിവസത്തിനകം അപ്പീൽ നൽകാൻ രക്ഷിതാക്കൾക്ക് അവസരമുണ്ട്.
സാധാരണ ലീവെടുക്കുന്ന വിദ്യാർത്ഥികൾ തലേ ദിവസം ബന്ധപ്പെട്ടവർക്ക് മെയിൽ അയയ്ക്കണം.അസുഖ സംബന്ധമായി സ്കൂളിൽ എത്താൻ സാധിക്കാതെ വന്നാൽ രാവിലെ 8.30ന് മുമ്പായി അധികൃതരെ അറിയിക്കണം.മെയിൽ അയയ്ക്കുകയും പിന്നീട് സ്കൂളിൽ ഹാജരാകുന്ന ദിവസം മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുകയും വേണം.അടുത്ത ബന്ധുക്കൾ മരിച്ചാൽ 5 ദിവസം വരെ അവധിയെടുക്കാം.കൗൺസിലിംഗ് പേരന്റ്സ് മീറ്റിംഗ് മോട്ടിവേഷണൽ പ്രോഗ്രാമുകൾ എന്നിവയ്ക്ക് ഹാജരാകാത്തതും രേഖപ്പെടുത്തും.വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയില്ലെങ്കിൽ മാതാപിതാക്കൾക്ക് അറിയിപ്പ് ലഭിക്കുന്ന സംവിധാനവും ആരംഭിക്കും