മുസ്തഫിസുര്‍ റഹമാനെ ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ കടുത്ത നടപടിയുമായി ബംഗ്ലാദേശ് സര്‍ക്കാര്‍ രംഗത്ത്. ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ലെന്ന് വ്യക്തമാക്കി ബംഗ്ലാദേശ് രംഗത്തെത്തി.
ബംഗ്്‌ലാദേശില്‍ കലാപത്തിനിടെ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുന്നത് ഉയര്‍ത്തിക്കാട്ടി ബിജെപി എംഎല്‍എ ഉയര്‍ത്തിയ വിവാദത്തിനൊടുവിലാണ് മുസ്താഫിസുര്‍ റഹ്‌മാനെ കൊല്‍ക്കത്ത ടീമില്‍ നിന്ന് ഒഴിവാക്കിയത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് കടുത്ത നടപടികളുമായി ബംഗ്ലാദേശും രംഗത്തെത്തിയത്. ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ സുരക്ഷാ കാരണങ്ങളാല്‍ കളിക്കാനാവില്ലെന്നാണ് ബംഗ്ലാദേശിന്റെ നിലപാട്. മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ബംഗ്ലാദേശ് സര്‍ക്കാര് തന്നെ പരസ്യമായി ആവശ്യപ്പെട്ട് രംഗത്തെത്തി. ഇന്ത്യയിലേക്ക് കളിക്കാനായി ടീം വരില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഒരു താരത്തിന് ഇന്ത്യയില്‍ കളിക്കാന്‍ സുരക്ഷ ഇല്ല എങ്കില്‍ മൊത്തം ടീമിന് എങ്ങനെയാണ് സുരക്ഷയുണ്ടാവുക എന്ന കാതലായ ചോദ്യം ഉന്നയിച്ചുകൊണ്ടാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ തീരുമാനം അറിയിച്ചിരിക്കുന്നത്. ഫബ്രുവരി പകുതിയോടെയാണ ലോകകപ്പിന് മൂന്നോടിയായുള്ള പ്രാക്ടീസ് മത്സരത്തിനായി ബംഗ്ലാദേശ് ടീം ഇന്ത്യയില്‍ എത്തേണ്ടിയിരുന്നത്.



