Friday, February 27, 2026
HomeNewsGulfസീലൈനിലെ ഭക്ഷണശാലകളില്‍ 30 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് ഖത്തര്‍

സീലൈനിലെ ഭക്ഷണശാലകളില്‍ 30 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് ഖത്തര്‍

ശൈത്യകാല ക്യാമ്പിംഗ് സീസണിനോട് അനുബന്ധിച്ച് സീലൈനിലെ ഭക്ഷണശാലകളില്‍ 30 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് ഖത്തര്‍. നിശ്ചയിച്ചതിലും കൂടുതല്‍ തുക ഈടാക്കുകയോ സേവനങ്ങളില്‍ വീഴ്ച വരുത്തുകയോ ചെയ്താല്‍ ഉപഭോക്താക്കള്‍ക്ക് മന്ത്രാലയത്തെ നേരിട്ട് അറിയിക്കാവുന്ന്താണ്.

2025-2026 വര്‍ഷത്തെ ക്യാമ്പിംഗ് സീസണ്‍ കണക്കിലെടുത്ത്, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയവുമായി സഹകരിച്ചാണ് ഈ ജനക്ഷേമ പദ്ധതി നടപ്പിലാക്കുന്നത്. ക്യാമ്പ് ചെയ്യുന്നവര്‍ക്കും സന്ദര്‍ശകര്‍ക്കും മിതമായ നിരക്കില്‍ ഭക്ഷണവും സേവനങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതി 2026 ഏപ്രില്‍ 15 വരെ തുടരും. സംരംഭത്തിന്റെ ഭാഗമായി സീലൈനിലെ തിരഞ്ഞെടുത്ത റെസ്റ്റോറന്റുകളിലും കഫേകളിലും ഉപഭോക്താക്കള്‍ക്ക് 30 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. പദ്ധതിയില്‍ പങ്കാളികളാകുന്ന സ്ഥാപനങ്ങളെ പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാനായി അവയുടെ മുന്‍വശത്ത് പദ്ധതിയുടെ ഔദ്യോഗിക സ്റ്റിക്കറുകള്‍ പതിപ്പിച്ചിട്ടുണ്ടാകും. ‘2025–2026 ക്യാമ്പിംഗ് സീസണിലെ കുറഞ്ഞ സേവന നിരക്ക് പദ്ധതിയില്‍ പങ്കാളി’ എന്ന് രേഖപ്പെടുത്തിയ സ്റ്റിക്കറുകള്‍ ഉള്ള കടകളില്‍ മാത്രമായിരിക്കും ഈ ആനുകൂല്യം ലഭ്യമാകുക.മിതമായ നിരക്കില്‍ ഗുണമേന്മയുള്ള ഭക്ഷണവും സേവനങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കുന്നതിനൊപ്പം അമിതവില ഈടാക്കുന്നത് തടയുകയും സീലൈന്‍ മേഖലയിലെ വിനോദസഞ്ചാരവും വാണിജ്യ പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കുകയുമാണ് ഈ പദ്ധതിയിലൂടെ ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം പ്രധാനമായും ലക്ഷ്യമിടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments