Wednesday, November 12, 2025
HomeNewsKeralaസി സി മുകുന്ദന്‍ എംഎല്‍എയുടെ ജീവചരിത്രം പ്രകാശനം ചെയ്തു

സി സി മുകുന്ദന്‍ എംഎല്‍എയുടെ ജീവചരിത്രം പ്രകാശനം ചെയ്തു

സി സി മുകുന്ദന്‍ എംഎല്‍എയുടെ ജീവചരിത്രം വിശപ്പും വിവേചനവും’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു. എഴുത്തുകാരനും കേരള വര്‍മ്മ കോളേജ് മുന്‍ പ്രൊഫസറുമായ വിജി തമ്പി, സി സി മുകുന്ദന്‍ എംഎല്‍എ , സോണിയ തമ്പി എന്നിവര്‍ ചേര്‍ന്ന് പുസ്തക പ്രകാശനം നിര്‍വഹിച്ചു. ലാല്‍ കച്ചില്ലമാണ് പുസ്തക രചയിതാവ്.

വിദ്യാര്‍ത്ഥി കാലം മുതല്‍ എംഎല്‍എ ആകുന്ന വരെയുള്ള ജീവിത കാലമാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുസ്തകങ്ങളിലെ രേഖചിത്രങള്‍ വരച്ചത് വിശേശ്വരയ്യ ആര്‍ട്ട്‌സ് & സയന്‍സ് സീനിയര്‍ ആര്‍ട്ടിസ്റ്റ് എസ്.കെ അന്തിക്കാട് ആണ്. ചെറുപ്പക്കാലത്തെ ദരിദ്ര്യമാര്‍ന്ന ജീവിതകാലഘട്ടത്തിന് പുറമെ തൃശൂരിലെയും അന്തിക്കാട്ടെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രവും , കര്‍ഷക – ചെത്ത് തൊഴിലാളികളുടെ ജീവിതവും , സമര പോരാട്ടങ്ങളും ഈ പുസ്തകത്തില്‍ വിവരിക്കുന്നു.

ചടങ്ങില്‍ യുവസംരഭകന്‍ ബിജു പുളിക്കല്‍ സ്വാഗതം പറഞ്ഞു. പുസ്തകത്തിന്റെ ആമുഖ പ്രസംഗം ഹരിതം ബുക്‌സ് പ്രസാധകന്‍ പ്രതാപന്‍ തായാട്ട് നിര്‍വഹിച്ചു. പ്രശസ്ത എഴുത്തുകാരന്‍ ബഷീര്‍ തിക്കൊടി പുസ്തകം പരിചയപ്പെടുത്തി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ അംഗങ്ങളായ സുധീര്‍ ഇ വൈ , യൂസഫ് സഗീര്‍ , യുവകലാസഹിതി അസിസ്റ്റന്റ് സെക്രട്ടറി പ്രതീഷ് ചിതറ, പ്രവാസി ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം കെ.എച്ച് ഷാനവാസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു..

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments