സിറിയയില്‍ വീണ്ടും ആഭ്യന്തരസംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നു.ബദൂയിന്‍-ദുറൂസി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റമുട്ടലില്‍ മുപ്പതിലധികം പേര്‍ മരിച്ചു.സംഘര്‍ഷം നേരിടുന്നതിന് സൈന്യത്തെ വിന്യസിച്ചതായി സിറിയന്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
തെക്കന്‍ സിറിയയിലെ സൈ്വദ പട്ടണത്തില്‍ ആണ് ബെദൂയിന്‍- ദുറൂസി വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്.സംഘര്‍ഷത്തില്‍ നൂറിലധികം പേര്‍ക്ക് പരുക്കേറ്റെന്നും ആണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.സിറയയിലെ ന്യൂനപക്ഷവിഭാഗമാണ് ദുറൂസികള്‍.മരിച്ചവരില്‍ കൂടുതല്‍ പേരും ദുറൂസികള്‍ ആണെന്നാണ് റിപ്പോര്‍ട്ട്.ഒരു ദുറൂസി കച്ചവടക്കാരനെ ബെദൂയിന്‍ ഗ്രോത്രക്കാര്‍ തട്ടിക്കൊണ്ട് പോയതിന് പിന്നാലെയാണ് സംഘര്‍ഷം ആരംഭിചചത് എന്ന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യുമന്‍ റൈറ്റസ് അറിയിച്ചു.ഇതിന് പിന്നാലെ ചില ബദൂയീനുകളെ ദുറുസികളും തട്ടിക്കൊണ്ടുപോയി.ഇതിന് പിന്നാലെ സംഘര്‍ഷം വ്യാപിക്കുകയായിരുന്നു.സംഘര്‍ഷം നേരിടുന്നതിന് സിറിയന്‍ സൈന്യം സൈ്വദ പട്ടണത്തില്‍ പ്രവേശിച്ചിട്ടുണ്ട്.
സിറിയന്‍ സൈനത്യത്തിന്റെ നീക്കത്തെ തടയണം എന്ന് ദറൂസികളുടെ മുതിര്‍ന്ന ആത്മിയ നേതാവ് ഷെയ്ഖ് ഹിക്മത് അള്‍ ഹജ്രി നിര്‍ദ്ദേശം നല്‍കിയത് സര്‍ക്കാരിന് മുന്നില്‍ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.പുതിയ ഭരണകൂടം അധികാരത്തില്‍ വന്നതിന് ശേഷം പലഘട്ടങ്ങളില്‍ സര്‍ക്കാരില്‍ വിശ്വാം ഇല്ലെന്ന് ദറൂസി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആണ് ബഷാര്‍ അല്‍ അസദിനെ അട്ടിമറിച്ച് അഹമ്മദ് അല്‍ ഷാരയുടെ നേതൃത്വത്തില്‍ സുന്നി സായുധസംഘമായ ഹയാത് തഹ്രിര്‍ അല്‍ ഷാം സിറിയയുടെ അധികാരം പിടിച്ചത്.രാജ്യത്തെ ന്യൂനപക്ഷമായ തങ്ങളെ സര്‍ക്കാര്‍ അട്ടിമറിക്കും എന്ന ആശങ്കയിലാണ് ദുറൂസികള്‍ എന്നാണ് റിപ്പോര്‍ട്ട്യ.