സിറിയന്‍ തലസ്ഥാനമായ ദമാസ്‌ക്കസില്‍ വ്യാപക ആക്രമണം നടത്തി ഇസ്രയേല്‍ സൈന്യം.പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപത്ത് അടക്കം ആക്രമണം ഉണ്ടായി.സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭം നയിക്കുന്ന ദ്രൂറസ്് വിഭാഗത്തിന് പിന്തുണ നല്‍കുന്നതിന് ആണ് ഇസ്രയേല്‍ ആക്രമണം.മൂന്ന് ദിവസമായി സിറിയയില്‍ നടത്തുന്ന ആക്രമണങ്ങള്‍ കടുപ്പിച്ചിരിക്കുകായണ് ഇസ്രയേല്‍ സൈന്യം.ദമാസ്‌ക്കസില്‍ സിറിയന്‍ പ്രതിരോധമന്ത്രാലയ ആസ്ഥാനം അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ ആണ് ആക്രമിക്കപ്പെട്ടത്.സിറിയ്ക്ക് നല്‍കിയ സമയം അവസാനിച്ചുവെന്നും കനത്ത ആക്രമണം തുടരും എന്നും ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് അറിയിച്ചു.സിറിയന്‍ പ്രസിഡന്റിന്റെ കൊട്ടരത്തിന് സമീപത്തെ സൈനിക കേന്ദ്രവും ആക്രമിക്കപ്പെട്ടു.തെക്കന്‍ സിറിയയിലെ ദ്രൂസി വിഭാഗക്കാരും ബെദൂയിനികളും തമ്മില്‍ ഈ ആഴ്ച്ച ആദ്യം ഏറ്റുമുട്ടല്‍ ആരംഭിച്ചിരുന്നു.സംഘര്‍ഷം നേരിടുന്നതിന് ദക്ഷിണ സിറിയയിലെ സൈ്വദയില്‍ സര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചു.
ഇതിന് പിന്നാലെയാണ് ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം കടുപ്പിച്ചത്. സിറിയന്‍ സൈന്യത്തിന്റെ ടാങ്കുകളും ഇസ്രയേല്‍ സൈന്യം ആക്രമിച്ചു.സൈ്വദയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും സൈന്യം പിന്മാറുകയും ചെയ്‌തെങ്കിലും സ്ഥിതിഗതികള്‍ ശാന്തമായില്ല.ദ്രൂസി വിഭാഗങ്ങള്‍ക്ക് സ്വാധിനമുള്ള മേഖലയില്‍ നിന്നും ആണ് സൈന്യം പിന്മാറ്റം നടത്തിയത്.ഇസ്രയേല്‍ സൈന്യം സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളെ തകര്‍ക്കുകയാണെന്ന് പ്രസിഡന്റ് അഹമ്മദ് അല്‍ ഷാര ആരോപിച്ചു.രാജ്യത്തെ വിഭജിക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നത്.ദ്രൂസ് വിഭാഗത്തേയും അവരുടെ അവകാശങ്ങളേയും സംരക്ഷിക്കുക സിറിയയുടെ ഉത്തവാദിത്തം ആണെന്നും.പുറത്തുനിന്നുള്ളവരുടെ ഇടപെടല്‍ തടയും എന്നും അഹമ്മദ് അല്‍ ഷാര പറഞ്ഞു.