സന്ദര്‍ശക വീസ നിബന്ധനകള്‍ ലഘൂകരിക്കാന്‍ കുവൈത്ത് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.കുടുംബ സന്ദര്‍ശക വീസയുടെ കാലാവധി മൂന്ന് മാസമായി ഉയര്‍ത്തും.കുവൈത്ത് എയര്‍ലൈനുകളില്‍ മാത്രം സഞ്ചരിക്കണം എന്ന നിബന്ധനയും ഒഴിവാക്കും.
രാജ്യത്തേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കുക എന്ന ലക്ഷ്യത്തില്‍ ആണ് നിബന്ധനകളില്‍ ഇളവ് വരുത്തുന്നതെന്ന് കുവൈത്ത് പ്രാദേശികമാധ്യമ ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.കുടുംബ സന്ദര്‍ശകവീസയുടെ കാലാവധി മൂന്ന് മാസമായി ഉയര്‍ത്തുന്നതിന് പുറമേ പുതുക്കന്നതിനും അനുമതി നല്‍കിയേക്കും.കാലാവധി ആറ് മാസമോ ഒരു വര്‍ഷം വരെയോ ദീര്‍ഘിപ്പിക്കുന്നതിനുള്ള സൗകര്യമായിരിക്കും ഒരുങ്ങുക.
സന്ദര്‍ശക വീസയ്ക്ക് അപേക്ഷിക്കുന്നതിന് സര്‍വ്വകലാശാല ബിരുദം വേണം എന്ന നിബന്ധയും റദ്ദാക്കപ്പെടും.സന്ദര്‍ശകവീസക്കാര്‍ കുവൈത്ത് എയര്‍ലൈനുകളില്‍ ടിക്കറ്റ് എടുക്കണം എന്ന നിബന്ധനയും ഒഴിവാകും.കുവൈത്തിനെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി വളര്‍ത്തുമെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അറിയിച്ചു.കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആണ് ദീര്‍ഘ കാലത്തിനു ശേഷം കുടുംബ വിസയും കുടുംബ സന്ദര്‍ശക വിസയും കുവൈത്ത് അനുവദിച്ച് തുടങ്ങിയത്.പക്ഷെ ഒരു മാസം മാത്രമാണ് കാലവധി ലഭിക്കുന്നത്.ഇതില്‍ മാറ്റം വരുന്നത് പ്രവാസികള്‍ക്ക് ഏറെ ഗുണകരമാകും