കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും സുരക്ഷിതമായ എമിറേറ്റ് എന്ന നിലയില്‍ ഷാര്‍ജയെ ശിശു കുടുംബ എമിറേറ്റായി പ്രഖ്യാപിച്ചു. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് പ്രഖ്യാപനം നടത്തിയത്.
എല്ലാവരേയും ഉള്‍ക്കൊള്ളുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതിന്റെ തുടര്‍ച്ചയായാണ് ഷാര്‍ജയെ ശിശു – കുടുംബ സൗഹൃദ നഗരമായുള്ള പ്രഖ്യാപിച്ചത്. ശിശു കുടുംബ സൗഹൃദ പരിചരണത്തില്‍ മുന്‍നിര മാതൃകയാണ് ഷാര്‍ജ. 2011 ല്‍ ആരംഭിച്ച ഷാര്‍ജ ശിശു സൗഹൃദ പദ്ധതിയുടെ മാനദ്ണ്ഡങ്ങളുമായി പുതിയ പ്രഖ്യാപനത്തെ യോജിപ്പിക്കുന്നു. എമിറേറ്റില്‍ പൊതു സ്വകാര്യ മേഖലകളില്‍ കുടുംബക്ഷേമത്തിനായുള്ള ഉത്തരവാദിത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം ശിശു കുടുംബ സൗഹൃദ അക്രഡിറ്റേഷന്‍ പദ്ധതി കൂടുതല്‍ വികസിപ്പിച്ചിരുന്നു. ഷാര്‍ജയിലുടനീളം മാതൃ ശിശു സൗഹൃദ ആരോഗ്യ സൗകര്യങ്ങള്‍, കുടുംബ കേന്ദ്രീകൃത നഗരാസൂത്രണവും മികച്ച രക്ഷാകര്‍തൃ തൊഴില്‍ നയങ്ങളും ഷാര്ജ നടപ്പാക്കിയിരുന്നു. 2015 ല്‍ യുണിസെഫും ലോകാരോഗ്യസംഘടനയും അംഗീകരിച്ച ആദ്യത്തെ ശിശു സൗഹൃദ നഗരവും കൂടിയാണ് ഷാര്‍ജ. 2018 ല്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും അനുയോജ്യമായ എമിറേറ്റ് ആയും ഷാര്‍ജയെ തിരഞ്ഞെടുത്തിരുന്നു.
ഷാര്ജ ഇനി ശിശു – കുടുംബ സൗഹൃദ നഗരം
RELATED ARTICLES



