വ്യക്തികളുടെ മുഖംതിരിച്ചറിയുന്ന സാങ്കേതികവിദ്യ പട്രോള്‍ കാറുകളില്‍ സ്ഥാപിച്ച് ഷാര്‍ജ പൊലീസ്.കുറ്റവാളികളെ വേഗത്തില്‍ കണ്ടെത്തുന്നതിനാണ് നീക്കം.ഡ്രൈവിംഗിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അടക്കമുള്ള നിയമലംഘനങ്ങളും പട്രോള്‍ വാഹനങ്ങളിലെ സ്മാര്‍ട്ട് ക്യാമറകളില്‍ പതിയും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ക്യാമറകള്‍ ആണ് ഷാര്‍ജ പൊലീസിന്റെ പട്രോള്‍ വാഹനങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്.ഈ ക്യാമറകളിലെ ബയോമെട്രിക് സംവിധാനം വ്യക്തികളുടെ മുഖം തിരിച്ചറിയും.ഷാര്‍ജ പൊലീസ് ഓപ്പറേഷന്‍സ് റൂമിലെ സെന്‍ട്രല്‍ സെര്‍വറുമായി ബന്ധിപ്പിച്ചാണ് സ്മാര്‍ട്ട് ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നത്.ക്യാമറകളില്‍ നിന്നും ലഭിക്കുന്ന വ്യക്തികളുടെ വിവരങ്ങള്‍ ഇവിടെ അതിവേഗത്തില്‍ വിശകലനം ചെയ്യും.
പൊലീസ് തിരയുന്ന വ്യക്തിയുടേതാണ് ദൃശ്യങ്ങള്‍ എങ്കില്‍ പെട്ടെന്ന് തന്നെ നടപടിക്ക് നിര്‍ദ്ദേശം നല്‍കും.പൊലീസ് തിരയുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ തിരിച്ചറിയുന്നതിനും പുതിയ സംവിധാനത്തിന്് ശേഷിയുണ്ട്.വാഹനം ഓടിക്കുമ്പോള്‍ പുകവലിക്കുന്നത്,മൊബൈല്‍ ഫോണ്‍ ഉപയോഗം,അശ്രദ്ധമായ ഡ്രൈവിംഗ് തുടങ്ങിയവയവും പട്രോള്‍ വാഹനങ്ങളിലെ സ്മാര്‍ട്ട് സംവിധാനം കണ്ടെത്തും.പുതിയ സംവിധാനം പരീക്ഷണഘട്ടത്തിലാണെന്നും ഷാര്‍ജ പൊലീസ് അറിയിചചു.