യുഎഇയില്‍ കനത്ത മഴയെത്തുടര്‍ന്ന് ഷാര്‍ജ നഗരസഭ പ്രഖ്യാപിച്ച സൗജന്യ പാര്‍ക്കിങ് കാലാവധി അവസാനിച്ചു. ഇന്നു മുതല്‍ നഗരത്തിലെ എല്ലാ പെയ്ഡ് പാര്‍ക്കിങ് മേഖലകളിലും പഴയ ചാര്‍ജ് ഈടാക്കുമെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി അറിയിച്ചു. മഴക്കെടുതിയെ തുടര്‍ന്ന് ജനങ്ങള്‍ക്ക് ആശ്വാസമായാണ് കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ക്കിങ് സൗജന്യമാക്കിയത്. കനത്ത മഴയില്‍ എമിറേറ്റില്‍ വ്യാപക വെള്ളക്കെട്ട് രൂപപ്പെട്ടതോടെയാണ് ഷാര്‍ജ നഗരസഭ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച മുതലായിരുന്നു സൗജന്യ പാര്‍ക്കിംഗ് നിലവില്‍ വന്നത്. ഈ ആനുകൂല്യം ഇന്നലെ അര്‍ധരാത്രിയോടെ അവസാനിച്ചു. ഇന്നു മുതല്‍ പാര്‍ക്കിങ് ഇന്‍സ്‌പെക്ടര്‍മാരുടെ പരിശോധന പുനരാരംഭിക്കും. നിശ്ചിത ഫീസ് അടയ്ക്കാതെ വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. 5566 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചോ, ആപ് വഴിയോ പാര്‍ക്കിങ് ഫീസ് അടയ്ക്കാവുന്നതാണ്. മഴക്കെടുതി മൂലം ചിലയിടങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ടുകള്‍ ഉള്ളതിനാല്‍, പാര്‍ക്കിങ് മേഖലകളില്‍ വാഹനം നിര്‍ത്തുമ്പോള്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. തകരാറിലായ പാര്‍ക്കിങ് മെഷീനുകള്‍ ഉണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അഭ്യര്‍ഥിച്ചു.



