ഗതാഗത നിയമലംഘന പിഴകള്‍ മുപ്പത്തിയഞ്ച് ശതമാനം വരെ ഡിസ്‌കൗണ്ടില്‍ അടച്ചുതീര്‍ക്കുന്നതിന് സൗകര്യം ഒരുക്കിയിരിക്കുകായണ് ഷാര്‍ജ ഭരണകൂടം.നിയമലംഘനം രേഖപ്പെടുത്തി അറുപത് ദിവസങ്ങള്‍ക്കുള്ളില്‍ പിഴത്തുക അടയ്ക്കുന്നവര്‍ക്കാണ് മുപ്പത്തിയഞ്ച് ശതമാനം ഇളവ് ലഭിക്കുക.പിഴത്തുക ഒരുവര്‍ഷത്തിനുള്ളില്‍ ആണ് അടയ്ക്കുന്നതെങ്കില്‍ ഇരുപത്തിയഞ്ച് ശതമാനവും ഇളവ് ലഭിക്കും.വാഹനംകണ്ടുകെട്ടല്‍ കാലാവധി,കണ്ടുകെട്ടല്‍ ഫീസ്,ലേയ്റ്റ് പെയ്‌മെറ്റ് ഫീ എന്നിവയ്ക്കും ഇളവ് ബാധകമാണ്.എന്നാല്‍ ഗുരുതരഗതാഗതനിയമലംഘനങ്ങള്‍ക്ക് രേഖപ്പെടുത്തിയ പിഴകള്‍ക്ക് ഇളവ് കിട്ടില്ല.
ഇന്ന് ചേര്‍ന്ന ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ആണ് ട്രാഫിക് പിഴകള്‍ക്ക് പുതിയ ഡിസ്‌കൗണ്ട് സ്‌കീം പ്രഖ്യാപിച്ചത്.ട്രാഫിക് പിഴ സമയബന്ധിതമായി അടച്ചുതീര്‍ക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും താമസക്കാരുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനും ആണ് തീരുമാനം