ഷാര്‍ജയില്‍ ഒന്നരവയസുകാരിയയാ മകളെ കൊലപ്പെടുത്തി മലയാളി യുവതി ആത്മഹത്യ ചെയ്തു.കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയനും മകള്‍ വൈഭവിയും ആണ് മരിച്ചത്.ഷാര്‍ജ പൊലീസ് അന്വേഷണം ആരംഭിച്ചു.ചൊവ്വാഴ്ച ഉച്ചയ്ക്ക്് ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്‌ളാറ്റിലാണ് വിപഞ്ചികയേയും മകള്‍ വൈഭവിയേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.മകളുടെ കഴുത്തില്‍ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് വിവരം.വീട്ടിലെത്തിയ ജോലിക്കാരിയാണ് വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ വിവരം അറിയിച്ചത്.ദുബൈയില്‍ ഒരു സ്വകാര്യസ്ഥാപനത്തില്‍ എച്ച്.ആര്‍ വിഭാഗത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു വിപഞ്ചിക.
സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് വിപഞ്ചികയെ നിരന്തം മാനസികമായി പീഡിപ്പിച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മര്‍ദം ചെലുത്തിയിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു. വിപഞ്ചികയും ഭര്‍ത്താവും രണ്ടിടത്തായിരുന്നു താമസം.ബുഹൈറ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഷാര്‍ജ അല്‍ഖാസിമി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുന്നതിനാണ് ബന്ധുക്കളുടെ തീരുമാനം.