ബോളിവുഡിന്റെ സൂപ്പര്‍ ഹീറോയായ ഷാരുഖിന്റെ പേരില്‍ ഇനി ദുബൈയില്‍ അംബരചുംബിയായ കെട്ടിടവും. പ്രസിദ്ധമായ ഷെയിഖ് സായിദ് റോഡിലാണ് കെട്ടിടമൊരുങ്ങുന്നത്.
ഇതാദ്യമായാണ് ഒരു താരത്തിന്റെ പേരില്‍ ദുബൈയില്‍ കെട്ടിടമൊരുങ്ങുന്നത്. അത് ബോളവുഡിലെ ബ്ദുഷയുടെ പേരിലാണ് എന്നതില്‍ ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാം. പ്രമുഖ കെട്ടിടനിര്‍മാതാക്കളായ ഡാന്യൂബ് പ്രോപര്‍ട്ടീസാണ് ഷാരൂഖ്‌സ്് ബൈ ഡാന്യൂബ് എന്ന കെട്ടിടം നിര്‍മിക്കുന്നത്. കഴിഞ്ഞ ദിവസം മുംബൈയിലാണ് ഷാരൂഖിന്‌റെ പേരില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പ്രഖ്യാപനം നടന്നത്. 55 നിലകളുള്ള വാണീജ്യ സമുച്ചയം ഷെയ്ഖ് സായിദ് റോഡിലാണ് പണിയുന്നത്. ഒരു മില്ല്യണ്‍ സ്‌ക്വയര്‍ ഫീറ്റില്‍ പണികഴിപ്പിക്കുന്ന കെട്ടിടത്തിന്റെ പ്രവേശന കവാടത്തില്‍ കൈകള്‍ വിരിച്ചുള്ള ഷാരുഖിന്റെ പ്രസിദ്ധമായ പോസിന്റെ ശില്‍പവുമുണ്ടാകും. 2029 ഓടെ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ദുബൈയെ തന്റെ രണ്ടാമത്തെ വീടായി വിശേഷിപ്പിക്കുന്ന് ഷാരുഖ് എമിറേറ്റില്‍ ആദ്യമായി പ്രൊപര്‍ട്ടി സ്വന്തമാക്കിയ താരങ്ങളിലൊരാളാണ്. പാം ജുമൈറയില്‍ ജന്നത് എന്ന പേരില്‍ ഒരു വില്ലയാണ് അദ്ദേഹം സ്വന്തമാക്കിയത്.
ഷാരുഖിന്റെ പേരില്‍ ദുബൈയില്‍ കെട്ടിടം
RELATED ARTICLES



