Friday, February 27, 2026
HomeNewsGulfശൈത്യകാല വിനോദസഞ്ചാര ഭൂപടത്തില്‍ മുന്‍നിരയിലേക്ക് ഫുജൈറ

ശൈത്യകാല വിനോദസഞ്ചാര ഭൂപടത്തില്‍ മുന്‍നിരയിലേക്ക് ഫുജൈറ

യുഎഇയുടെ ശൈത്യകാല വിനോദസഞ്ചാര ഭൂപടത്തില്‍ മുന്‍നിരയിലേക്ക് എത്തി ഫുജൈറ.കുടുംബങ്ങള്‍ക്കും സാഹസിക പ്രിയപ്രിയര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിപുലമായ സൗകര്യങ്ങളാണ് ശൈത്യകാലം ആഘോഷിക്കാനായി എമിറേറ്റില്‍ ഒരുക്കിയിരിക്കുന്നത്.

സുഖകരമായ കാലാവസ്ഥയും വൈവിധ്യമാര്‍ന്ന വിനോദസഞ്ചാര കേന്ദ്രങ്ങളും ഫുജൈറയെ സഞ്ചാരികളളുടെ പ്രീയപ്പെട്ട ഇടമാക്കി മാറ്റുന്നു. ബീച്ചുകളും ആഡംബര റിസോര്‍ട്ടുകളും മുതല്‍ മലനിരകളിലെ ഹൈക്കിങ് ട്രയലുകള്‍ വരെ സഞ്ചാരികളെ കാത്തിരിക്കുന്നു. വാദി വുറയ്യ, വിസ്തൃതമായ ക്യാംപിങ് ഏരിയകള്‍ എന്നിവയ്ക്ക് പുറമെ ചരിത്രമുറങ്ങുന്ന ഫുജൈറ ഫോര്‍ട്ട്, അല്‍ ബിദിയപള്ളി, പൈതൃക ഗ്രാമം തുടങ്ങിയ പൈതൃക കേന്ദ്രങ്ങളും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. നാടന്‍ വിപണികളും പ്രാദേശിക സംസ്‌കാരം വിളിച്ചോതുന്ന കമ്മ്യൂണിറ്റി പരിപാടികളും ശൈത്യകാല ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുന്നുണ്ട്. കടലും മലയും പ്രകൃതിയും ഒത്തുചേരുന്ന ഫുജൈറയിലെ ശൈത്യകാലം സഞ്ചാരികള്‍ക്ക് സവിശേഷമായ അനുഭവം നല്‍കുന്നതാണെന്ന് ഫുജൈറ ടൂറിസം ആന്‍ഡ് ആന്റിക്വിറ്റീസ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ സയീദ് അബ്ദുല്ല അല്‍ സമാഹി പറഞ്ഞു. പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരത്തിനും പൈതൃക സംരക്ഷണത്തിനും മുന്‍ഗണന നല്‍കുന്നതിനൊപ്പം ഈ മേഖലയില്‍ യുവാക്കളുടെയും സംരംഭകരുടെയും പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments