Friday, February 27, 2026
HomeNewsKeralaശബരിമല സ്വര്‍ണപാളികേസ് - കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു

ശബരിമല സ്വര്‍ണപാളികേസ് – കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു


ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ശനിയാ്‌ഴ്ച്ച നടന്ന ചോദ്യം ചെയ്യല്‍ രണ്ട് മണിക്കൂര്‍ നീണ്ടു.

ശബരിമലയിലെ സ്വര്‍ണപാളികള്‍ മോഷണം പോകുമ്പോള്‍ ദേവസ്വം മന്ത്രിയായിരുന്നത് കടകംപള്ളി സുരേന്ദ്രനായിരുന്നു. തട്ടിപ്പ നടത്തിയ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി കടകംപള്ളിക്ക് ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കടകംപള്ളിയെ ചോദ്യംചെയ്യലിന് വിധേയനാക്കിയത്. ശനിയാഴ്ച്ച നടന്ന ചോദ്യം ചെയ്യല്‍ രണ്ട് മണിക്കൂറിലേറെ നീണ്ടു. മുന്‍ മന്ത്രിയെന്ന നിലയ്ക്ക് വിവരശേഖരണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്തതെന്ന് കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. ആ നിലയ്ക്ക് അറിയാവുന്നകാര്യങ്ങള്‍ പ്രത്യേക അന്വേഷണസംഘത്തോട് പങ്കുവെച്ചിട്ടുണ്ടെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കടകംപള്ളിക്ക് പുറമെ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് വളരെ നിര്‍ണ്ണായകമായ ചോദ്യം ചെയ്യലാണ ്ഇപ്പോള്‍ നടന്നിരിക്കുന്നത്. അതിനിടെ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പത്മകുമാറിന്റെയും ഗോവര്‍ധന്റെയും ജാമ്യാപേക്ഷ കോടതി തള്ളി. 40 ദിവസമായി ജയിലില്‍ കഴിയുന്നു എന്ന് പത്മകുമാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഒരു പരിധിക്ക് അപ്പുറം അന്വേഷണം മുന്നോട്ട് പോകുന്നില്ല എന്ന് ഹൈക്കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കി. ജാമ്യം തള്ളിയ കോടതി ഹര്‍ജികള്‍ പരിഗണിക്കുന്നത് അവധിക്ക് ശേഷം മാത്രമെന്ന് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments