ഗാസയുടെ ഭൂരിഭാഗം പ്രദേശങ്ങളുടെയും നിയന്ത്രണം ഹമാസിന് നഷ്ടമായതായി റിപ്പോര്‍ട്ട്.മുതിര്‍ന്ന നേതാക്കളില്‍ 95 ശതമാനവും കൊല്ലപ്പെട്ടു.മറ്റ് സായുധസംഘങ്ങള്‍ ഗാസ മുനമ്പില്‍ പിടിമുറുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ഹമാസിന്റെ ഒരു മുതിര്‍ന്ന സുരക്ഷാ ഓഫീസറെ ഉദ്ധരിച്ച് ബിബിസിയാണ് ഗാസ മുനമ്പില്‍ പലസ്തീന്‍ സായുധസംഘത്തിന്റെ നിയന്ത്രണം നഷ്ടമായതായതായി റിപ്പോര്‍ട്ട് ചെയ്യുന്നത്.എണ്‍പത് ശതമാനത്തോളം പ്രദേശങ്ങളിലും ഹമാസിന് ഇപ്പോള്‍ നിയന്ത്രണം ഇല്ല. ആ ശൂന്യതയിലേക്ക് മറ്റ് സായുധസംഘങ്ങള്‍ പ്രവേശിക്കുകയാണ്.ആഭ്യന്തരതലത്തില്‍ ഹമാസ് തകര്‍ന്നെന്നും നേതൃനിരയില്‍ സജീവമായി ഉണ്ടായിരുന്നവര്‍ എല്ലാം കൊല്ലപ്പെട്ടന്നും പേരു വെളിപ്പെടുത്താത്ത സുരക്ഷാ ഓഫീസര്‍ പറയുന്നുണ്ട്.ഈ വര്‍ഷം ആദ്യ പ്രാബല്യത്തില്‍ വന്ന അന്‍പത്തിയേഴ് ദിവസം നീണ്ടുനിന്ന വെടിനിര്‍ത്തല്‍ കാലത്ത് വീണ്ടും സംഘടിക്കാന്‍ ഹമാസ് ശ്രമിച്ചിരുന്നു.
രാഷ്ട്രീയ-സൈനിക സുരക്ഷാ കൗണ്‍സിലുകള്‍ പുനസംഘടിപ്പിക്കുയും ചെയ്തു.എന്നാല്‍ മാര്‍ച്ചില്‍ വെടിനിര്‍ത്തല്‍ അവസാനിച്ച ശേഷം ഹമാസിന്റെ ശേഷിച്ച ശക്തിയും ഇസ്രയേല്‍ തകര്‍ത്തു.ഹമാസിന്റെ ഓഫീസുകള്‍ കൊള്ളയടിക്കപ്പെട്ടു.ജീവനക്കാരുടെ ശമ്പളം വൈകുകയാണ്.ഗുണ്ടാസംഘങ്ങളും മറ്റ് സായുധസംഘങ്ങളും സ്വാധീനം ഉറപ്പിക്കുകയാണ്.പ്രാദേശിക ഗോത്രങ്ങളുമായി ബന്ധമുള്ള ആറ് സായുധ സംഘങ്ങള്‍ ആണ് ഗാസ മുനമ്പില്‍ സ്വാധീനമുറപ്പിക്കാന്‍ മത്സരിക്കുന്നത്.ആ സംഘങ്ങള്‍ക്കും പോരാളികളും പണവും ആയുധങ്ങളും ലഭ്യമാകുന്നുണ്ട്.തെക്കന്‍ മേഖലയിലാണ് ഇത്തരം സംഘങ്ങള്‍ സ്വാധീനമുറപ്പിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇതില്‍ ചില സംഘങ്ങള്‍ക്ക് ഇസ്രയേല്‍ ആയുധവും നല്‍കുന്നു എന്നും ആരോപണം ഉണ്ട്.ഈ സായുധസംഘങ്ങള്‍ എല്ലാം ചേര്‍ന്ന് ഹമാസിന് എതിരെ കോര്‍ഡിനേഷന്‍ കൗണ്‍സില്‍ രുപീകരിക്കാനും ശ്രമങ്ങള്‍ നടത്തുന്നുണ്ട്.