വ്യോമാക്രമണത്തില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ സംബന്ധിച്ച് സുരക്ഷാ ഉപദേശം പുറപ്പെടുവിച്ച് യുഎഇ.പൊതുജനങ്ങള്‍ അത്തരം സ്ഥലങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നും അടിയന്തര ഹോട്ട്‌ലൈന്‍ നമ്പര്‍ 999 വഴി സ്ഥലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചു
വ്യോമാക്രമണത്തില്‍ ഉണ്ടാകുന്ന അവശിഷ്ടങ്ങളില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കണമെന്നും അത്തരത്തില്‍ കാഴ്ചകള്‍ കണ്ടാല്‍ ഉടന്‍ തന്നെ അധികാരികളെ അറിയിക്കണമെന്നും യുഎഇയുടെ ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.വ്യോമാക്രമണത്തെത്തുടര്‍ന്ന് വീണുകിടക്കുന്ന ഏതെങ്കിലും വസ്തുക്കളെ സമീപിക്കുകയോ സ്പര്‍ശിക്കുകയോ ഫോട്ടോ എടുക്കുകയോ ചെയ്യരുതെന്ന് അതോറിറ്റി താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി,
ചില വസ്തുക്കള്‍ നിരുപദ്രവകരമാണെന്ന് തോന്നുമെങ്കിലും അവയുമായി ഇടപഴകുന്നത് സുരക്ഷാ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് അതോറിറ്റി പറഞ്ഞു, പൊതുജനങ്ങള്‍ 999 എന്ന അടിയന്തര ഹോട്ട്‌ലൈന്‍ നമ്പറില്‍ വിളിച്ച് സ്ഥലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും കൂട്ടിച്ചേര്‍ത്തു.



