യൂറോപ്യന്‍ യൂണിയനും മെക്‌സിക്കോയ്ക്കും മുപ്പത് ശതമാനം ഇറക്കുമതി തീരുവ ചുമത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഓഗസ്റ്റ് ഒന്നിന് നികുതി പ്രാബല്യത്തില്‍ വരും.തീരുവ വര്‍ദ്ധിപ്പിച്ച നടപടി അന്യായമാണെന്ന് യൂറോപ്യന്‍ യൂണിയനും മെക്‌സിക്കോയും പ്രതികരിച്ചു.ട്രംത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമിലെ കുറപ്പിലാണ് യൂറോപ്യന്‍ യൂണിയനും മെക്‌സിക്കോയ്ക്കും മുപ്പത് ശതമാനം ഇറക്കുമതി തീരുവ എന്ന ഡൊണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം.അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളികളുമായാണ് ട്രംപ് താരിഫ് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളുമായും അമേരിക്ക വ്യാപാരബന്ധം തുടരും എന്നും പുതിയ നിബന്ധനകളുടെ അടിസ്ഥാനത്തിലായിരിക്കും അതെന്നും ട്രംപ് പറഞ്ഞു.
ഓഗസ്റ്റ് വരെ സമയം ഉണ്ടെന്നും വ്യാപാരകരാറുകളില്‍ ചര്‍ച്ച തുടര്‍ന്നാല്‍ അതിന്റെ ഗണം മെക്‌സിക്കോയ്ക്കും യൂറോപ്യന്‍ യൂണിയനും ലഭിക്കും എന്നും ട്രംപ് അറിയിച്ചു.ട്രംപിന്റെ പുതിയ നികുതി നിര്‍ദ്ദേശത്തെ വിമര്‍ശിച്ച യൂറോപ്യന്‍ യൂണിയന്‍ മേധാവി ഉര്‍സുല വോണ്‍ഡെര്‍ ആവശ്യമെങ്കില്‍ പകരച്ചുങ്കം ഏര്‍പ്പെടുത്തും എന്നും പ്രഖ്യാപിച്ചു.പരമാധികാരത്തില്‍ വിലപേശലുകള്‍ സാധ്യമല്ലെന്ന് മെക്‌സിക്കോയും പ്രതികരിച്ചു.