Thursday, August 21, 2025
HomeNewsGulfവ്യാജമദ്യം:കുവൈത്തില്‍ രാജ്യവ്യാപക പരിശോധന

വ്യാജമദ്യം:കുവൈത്തില്‍ രാജ്യവ്യാപക പരിശോധന

കുവൈത്തില്‍ അനധികൃത മദ്യനിര്‍മ്മാണശാലകള്‍ കണ്ടെത്തുന്നതിന് വ്യാപക പരിശോധന.അറുപത്തിയേഴ് പേര്‍ പിടിയിലായി.പിടിയിലായവരില്‍ സ്ത്രീകളും ഉണ്ട്.കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിന്റെയും ആരോഗ്യമന്ത്രാലയത്തിന്റെയും നേതൃത്വത്തില്‍ ആണ് രാജ്യാവ്യാപകമായി വ്യാജമദ്യ നിര്‍മ്മാണത്തിന് എതിരെ പരിശോധന നടത്തുന്നത്.പത്ത് മദ്യനിര്‍മ്മാണ-വിതരണ ശാലകള്‍ ആണ് അധികൃതര്‍ പരിശോധനയില്‍ കണ്ടെത്തിയത്.വന്‍തോതില്‍ മദ്യശേഖരവും പിടിച്ചെടുത്തു.വ്യവസായമേഖലയിലും-താമസമേഖലകളിലും എല്ലാ വ്യാജമദ്യമാഫിയ നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പച്ചിരുന്നു.മദ്യോല്‍പാദനത്തിനുള്ള ഉപകരണങ്ങളും വിതരണത്തിനുള്ള കുപ്പികളും അധികൃതര്‍ പിടിച്ചെടുത്തു.

മദ്യോത്പാദനത്തിന് നേതൃത്വം നല്‍കിയവരും വിതരണക്കാരും അടക്കം ആണ് അറുപത്തിയേഴ് പേര്‍ പിടിയിലായത്.നേപ്പാള്‍ സ്വദേശികളുടെ നേതൃത്വത്തിലാണ് മദ്യമാഫിയ പ്രവര്‍ത്തിച്ചിരുന്നത് എന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.മദ്യവിതരണവുമായി ബന്ധപ്പെട്ട് നിരവധി ഇന്ത്യക്കാരും അറസ്റ്റിലായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അല്‍ സബാഹിന്റെ മേല്‍നോട്ടത്തിലാണ് രാജ്യവ്യാപക പരിശോധന നടത്തുന്നത്.കുവൈത്ത് വിഷമദ്യദുരന്തത്തില്‍ ഇരുപത്തിമൂന്ന് പേരാണ് മരിച്ചത്. ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന 160 പേരില്‍ പലരുടെയും നില ഗുരുതരമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments