വോട്ട് ക്രമക്കേടില്‍ പ്രതിഷേധ നടപടികള്‍ കടുപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.വെബ്‌സൈറ്റിന് പിന്നാലെ സോഷ്യല്‍ മീഡിയ പ്രചരാണവും ശക്തമാക്കി.വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കാന്‍ വോട്ട് ചോരി വെബ്‌സൈറ്റ് നിര്‍മിച്ചതിന് പിന്നാലെയാണ് പ്രചാരണ വിഡിയോയുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.വോട്ടര്‍മാര്‍ വോട്ട് ചെയ്യാനെത്തുമ്പോള്‍ തങ്ങളുടെ വോട്ട് മറ്റുചിലര്‍ ചെയ്ത് മടങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്യ പ്രായമായവരുടേയും സ്ത്രീകളുടേയും വോട്ട് പോലും ബിജെപി പ്രവര്‍ത്തകര്‍ പോള്‍ ചെയ്യുകയാണെന്നും വോട്ടിംഗ് അട്ടിമറിക്കുകയാണെന്നുമുള്ള സന്ദേശം ജനങ്ങള്‍ക്ക് നല്‍കുകയാണ് ലക്ഷ്യം.
വോട്ട് ക്രമക്കേട് ചൂണ്ടിക്കാണിക്കാനായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന പ്രചാരണങ്ങളുടെ ഭാഗമാണ് വിഡിയോ.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകത്തിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലും വ്യാപകമായ ക്രമക്കേട് നടന്നു എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഗൂഢാലോചന നടത്തിയെന്നും തെളിവുകള്‍ നിരത്തി രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു.