മേഖലയിലെ ഏറ്റവും വലിയ ടെക് ഇവന്റിന് ദോഹ ഒരുങ്ങുന്നു. ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന വെബ് സമ്മിറ്റ് ഖത്തര്‍ 2026-ല്‍ ഏകദേശം 30,000 പേര്‍ പങ്കെടുക്കും.
ഖത്തറിലെ വെബ് സമ്മിറ്റിന്റെ മൂന്നാം പതിപ്പിനാണ്് നാളെ ദോഹയില്‍ തുടക്കം കുറിക്കുന്നത്. ഫെബ്രുവരി 1 മുതല്‍ 4 വരെ നടക്കുന്ന വെബ് സമ്മിറ്റ് ഖത്തര്‍ 2026, നയരൂപീകരണക്കാര്‍, ആഗോള സാങ്കേതിക നേതാക്കള്‍, സാംസ്‌കാരിക ദര്‍ശനങ്ങള്‍, നിക്ഷേപകര്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവരും, ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നാല് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ 1,600-ലധികം സ്റ്റാര്‍ട്ടപ്പുകളും 800-ലധികം നിക്ഷേപകരും 400-ലധികം പ്രഭാഷകരും പങ്കെടുക്കും. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍-താനി, മന്ത്രിമാര്‍, ദേശീയ സ്ഥാപന മേധാവികള്‍, സര്‍ക്കാര്‍, മാധ്യമ, ഗവേഷണ, നിക്ഷേപ മേഖലകളില്‍ നിന്നുള്ള പ്രമുഖ എക്‌സിക്യൂട്ടീവുകള്‍ എന്നിവരുള്‍പ്പെടെ മുതിര്‍ന്ന ഖത്തരി നേതൃത്വത്തിന്റെ പങ്കാളിത്തം ഉച്ചകോടിയിലുണ്ടാവും. ആര്‍ട്ടിഫിഷ്യല്‍ഡ ഇന്റലിജന്‍സ് മുതല്‍ സാങ്കേതിക മേഖലയിലെ നൂതന ആശയങ്ങളുടെ പങ്കുവെക്കലും വിവരശേഖരണവുമെല്ലാം സെഷനുകളുടെ ഭാഗമായി നടക്കും. ഖത്തറിന്റെ സാംസ്‌കാരിക തന്ത്രത്തെ കേന്ദ്രീകരിച്ചുള്ള ചര്‍ച്ച, സാംസ്‌കാരികത്തിലെ നിക്ഷേപം വിദ്യാഭ്യാസം, സാമൂഹിക പുരോഗതി, സുസ്ഥിര സാമ്പത്തിക വികസനം എന്നിവയെ എങ്ങനെ നയിക്കുന്നുവെന്നും പ്രാദേശിക സൃഷ്ടിപരമായ ആവാസവ്യവസ്ഥയെ ആഗോള വിനിമയ ശൃംഖലകളുമായി സംയോജിപ്പിക്കുന്നുവെന്നും പരിശോധിക്കും.



