പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന വിസ് എയര്‍ അബുദബിയിലെജീവനക്കാര്‍ക്ക് ജോലി നല്‍കാന്‍ തയ്യാറെന്ന് ഇത്തിഹാദ് എയര്‍വെയ്‌സ്.കൂടുതല്‍ വിമാനങ്ങളുമായി പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് നീക്കം എന്നും ഇത്തിഹാദ് എയര്‍വെയ്‌സ് അറിയിച്ചു.
സെപ്റ്റംബര്‍ ഒന്നിന് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്നാണ് വിസ് എയര്‍അബുദബി വ്യക്തമാക്കിയിട്ടുള്ളത്.നാനൂറിലധികം ജീവനക്കാര്‍ ആണ് വിസ് അബുദബിക്കുള്ളത്.വിസ് എയിറിന്റെ ജീവനക്കാര്‍ക്ക് നിമയമനം നല്‍കാന്‍ തയ്യാറാണെന്നാണ് ഇത്തിഹാദ് സിഇഒ അന്റോണോള്‍ഡോ നെവസ് വ്യക്തമാക്കുന്നത്.
ഇത്തിഹാദിന് ജീവനക്കാരെ ആവശ്യമുണ്ട്.ഈ വര്‍ഷം ഇരുപത്തിരണ്ട് പുതിയ വിമാനങ്ങള്‍ ഇത്തിഹാദിന് ലഭിക്കും.എയര്‍ബസിന്റെ ആദ്യ എ321 ലോങ് റേയ്ഞ്ച് വിമാനം ഇത്തിഹാദിന് ഈ വര്‍ഷം ലഭിക്കും.വരും വര്‍ഷങ്ങളിലായി മൂപ്പത് എ321 വിമാനങ്ങളും ലഭിക്കും.ഈ വര്‍ഷം 2500 പേര്‍ക്ക് നിയമനം നല്‍കുന്നതിന് ആണ് ഇത്തിഹാദ് എയര്‍വേയ്‌സ് ഒരുങ്ങുന്നത്.അടുത്ത അഞ്ച് വര്‍ഷത്തേക്ക് പ്രതിവര്‍ഷം 350 പൈലറ്റുമാരെയും 1500 ഫ്‌ളൈറ്റ് റ്റന്‍ഡന്ററുമാരെയും നിയമിക്കുന്നതിന് ആണ് തീരുമാനം എന്നും അന്റോണോള്‍ഡോ നെവസ് പറഞ്ഞു.കഴിഞ്ഞ വര്‍ഷം രണ്ടായിരത്തോളം പേര്‍ക്കാണ് നിയമനം നല്‍കിയത്.നിലവില്‍ പന്ത്രണ്ടായിരത്തോളം ജീവനക്കാര്‍ ഇത്തിഹാദില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സി.ഇ.ഒ വ്യക്തമാക്കി.