വിസ് എയര്‍ അബുദബി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതോടെ യുഎഇയില്‍ നൂറുകണക്കിന് ജീവനക്കാര്‍ പ്രതിസന്ധിയില്‍.450-ഓളം പേര്‍ വിഎസ് എയര്‍അബുദബിയില്‍ തൊഴിലെടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.സെപ്റ്റംബര്‍ ഒന്ന് മുതല്‍ സര്‍വീസ് ഇല്ലെന്നാണ് വിസ് എയറിന്റെ അറിയിപ്പ്.ഹംഗേറിയന്‍ എയര്‍ലൈനായ വിഎസ്എയര്‍ അബുദബി കേന്ദ്രമാക്കി നിരവധി പശ്ചിമേഷ്യന്‍ നഗരങ്ങളിലേക്ക് വിമാനസര്‍വീസുകള്‍ നടത്തിയിരുന്നു.ഈ മേഖലയില്‍ നിരവധി പേര്‍ക്ക് തൊഴിലും നല്‍കി.എന്നാല്‍ അപ്രതീക്ഷിതമായി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു എന്ന പ്രഖ്യാപനം വിഎസ് എയറില്‍ ജോലി ചെയ്തിരുന്ന 450-ഓളം പേരുടെ ഭാവി അനിശ്ചിതാവസ്ഥയിലാക്കിയിരിക്കുകയാണെന്ന് രാജ്യാന്തര മാധ്യമമായ ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
വിഎസ് എയര്‍ സി.ഇ.ഒ ജോസേഫ് വറാഡി കഴിഞ്ഞ ദിവസം ജീവനക്കാരെ നേരിട്ട് ബന്ധപ്പെട്ട് ബദല്‍ മാര്‍ഗ്ഗങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. വിസ് എയറിന്റെ തന്നെ യൂറോപ്യന്‍ ശൃംഖലയിലെ ജോലി വാഗ്ദാനം ആണ് ഇതില്‍ പ്രധാനം.പക്ഷെ വിസ് എയര്‍അബുദബിയില്‍ ജോലി ചെയ്തിരുന്ന നിരവധി പേരും യൂറോപ്പിലേക്ക് കുടിയേറുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ ആണെന്നും ബ്ലുംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.ജോലി നഷ്ടപ്പെടുന്ന ജീവനക്കാര്‍ക്ക് സെപ്റ്റംബറില്‍ എയര്‍ലൈന്‍ മാനേജ്‌മെന്റ് പ്രത്യേക അലവന്‍സ് നല്‍കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.പശ്ചിമേഷ്യയില്‍ വ്യോമഗതാഗതം തുടര്‍ച്ചയായി തടസ്സപ്പെടുന്നതും കാലാവസ്ഥയും അടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിസ് എയര്‍സര്‍വീസ് അവസാനിപ്പിക്കുന്നത്.