ആഗോളതലത്തില്‍ യുഎഇ നടത്തുന്ന സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യരാഷ്ട്രസഭയുടെ പ്രശംസ.ഇതുവരെ പതിനായിരം കോടിയിലധികം ഡോളറിന്റെ സഹായം ആണ് യുഎഇ നല്‍കിയത്.1971-ല്‍ യുഎഇ രുപികൃതമായതിന് മുതല്‍ 2024 അവസാനം വരെയുള്ള കാലയളവില്‍ ആണ് വിവിധ ലോകരാഷ്ട്രങ്ങളിലേക്കായി യുഎഇ പതിനായിരം കോടി ഡോളറിന്റെ സഹായം എത്തിച്ചത്.206 രാജ്യങ്ങളിലായി നൂറ് കോടിയിലധികം ജനങ്ങള്‍ യുഎഇ സഹായത്തിന്റെ ഗണഭോക്താക്കളായിട്ടുണ്ടെന്നാണ് കണക്ക്.ആഗോളതലത്തില്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് യുഎഇയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.
മാനുഷികപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യുഎഇ ഉദാരമനസ്‌കതയേയും പ്രതിബദ്ധതയേയും ഐക്യരാഷ്ട്രസഭ പ്രശംസിച്ചു.യുഎഇയുടെ സഹായത്തില്‍ എണ്‍പത് ശതമാനത്തിലധികവും വിവിധ രാജ്യങ്ങളില്‍ വികസനപദ്ധതികള്‍ക്കായിട്ടാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.കെടുതികളും ദുരിതങ്ങളും നേരിടുന്ന രാജ്യങ്ങളിലേക്ക് വന്‍തോതില്‍ സഹായം ആണ് യുഎഇ എത്തിക്കുന്നത്.ഗാസയിലേക്ക് ഇതുവരെ എത്തിയ ആകെ സഹായത്തില്‍ നാല്‍പ്പത് ശതമാനത്തിലധികം യുഎഇയുടെ സംഭാവനയായിരുന്നു.യെമന്‍ സുഡാന്‍ തുടങ്ങിയ രാജ്യങ്ങളലേക്കും യുഎഇ സഹായം എത്തിക്കുന്നുണ്ട്.