എണ്ണഉത്പാദക രാജ്യങ്ങള്‍ക്ക് പ്രതിസന്ധിയായി അസംസ്‌കൃത എണ്ണവിലയിലെ ഇടിവ്.എണ്ണവില എഴുപത് ഡോളറില്‍ താഴെ തുടരുകയാണ്.ഒരാഴ്ച്ചക്കിടയില്‍ രണ്ട് ശതമാനത്തോളം ആണ് എണ്ണവിലയില്‍ ഇടിവ് സംഭവിച്ചത്.
ബ്രെന്റ് ക്രൂഡിന് അറുപത്തിയാറര ഡോളറും അമേരിക്കന്‍ ക്രൂഡായ വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റിന് അറുപത്തിമൂന്ന് ഡോളറും ആണ് വില.യുഎഇയുടെ മര്‍ബാന്‍ ക്രൂഡിന് അറുപത്തിയാറ് ഡോളറും.കഴിഞ്ഞ ഒന്നരവര്‍ഷത്തിലധികമായി എണ്‍പത് ഡോളറിന്റെ പരിസരത്ത് നിന്നിരുന്ന എണ്ണവിലയാണ് എഴുപത് ഡോളറില്‍ താഴേയ്ക്ക് പതിച്ചത്.ഒപെക് പ്ലസ് സംഖ്യത്തില്‍ നിന്നും കൂടുതല്‍ എണ്ണ വിപണിയിലേക്ക് എത്തുന്നതും ആവശ്യകത സംബന്ധിച്ച ആശങ്കകളും എണ്ണവിപണിയെ ബാധിക്കുകയാണ്.
അമേരിക്കന്‍ ഭരണകൂടത്തിന്റെ താരിഫ് നയങ്ങളും വിപണിയെ ബാധിക്കുന്നുണ്ട്.എണ്ണവില ഈ വിധത്തില്‍ കുറഞ്ഞത് പ്രധാന എണ്ണ ഉത്പാദകരായ ഗള്‍ഫ് രാഷ്ട്രങ്ങളുടെ ബജറ്റ് സന്തുലിതാവസ്ഥയെ ബാധിക്കും.പല ഗള്‍ഫ് രാജ്യങ്ങളുടെയും വരുമാനത്തില്‍ ഭൂരിഭാഗവും എണ്ണയില്‍ നിന്നാണ്.ക്രൂഡ് ഓയിലിന് ബാരലിന് എഴുപത് ഡോളറില്‍ കൂടുതല്‍ കണക്കാക്കിയാണ് ബജറ്റ് പോലും തയ്യാറാക്കുന്നത്.സൗദി അറേബ്യയുടെ ബജറ്റ് സന്തുലിതാവസ്ഥയ്ക്ക് ക്രൂഡ് ഓയിലിന് ബാരലിന് എണ്‍പത് ഡോളര്‍ എങ്കിലും ലഭിക്കണം.