വിമാനങ്ങളില്‍ ഫ്രീ വൈഫൈ പ്രഖ്യാപനവുമായി എമിറേറ്റസ് എയര്‍ലൈന്‍സ്. സ്റ്റാര്‍ലിങ്ക് വൈഫൈ രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാവിമാനത്തിലും ലഭ്യമാകുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
ആകാശത്തും തടസമില്ലാത്ത ഇന്റര്‍നെറ്റ് സേവനം എന്നതാണ് എമിറേറ്റസ് യാത്രക്കാര്‍ക്ക് നല്‍കുന്ന വാഗ്ദാനം. ദുബൈ എയര്‍ഷോയില്‍ പ്രദര്‍ശിപ്പിക്കുന്ന ബോയിങ് 777 എയര്‍ക്രാഫ്റ്റിലാണ് ഇത് ആദ്യം പരീക്ഷിക്കുന്നത്. എയര്‍ഷോയ്ക്ക് പിന്നാലെ ഇത് സര്‍വ്വീസ് ആരംഭിക്കും. 2027 പകുതിയോടെ എമിറേറ്റ്‌സിന്റെ എല്ലാ വിമാനങ്ങളിലും സ്റ്റാര്‍ലിങ്ക് കണക്ഷന്‍ലഭ്യമാക്കും. സൗജന്യ വൈഫൈ സേവനം എല്ലാക്ലാസിലും ലഭ്യമാകും. ഇതിന് പ്രത്യേകം ചാര്‍ജോ സ്‌കൈവാര്‍ഡ്‌സ് മെംമ്പര്‍ഷിപ്പോ ആവശ്യമില്ലെന്നും എമിറേറ്റസ് അധികൃതര്‍ അറിയിച്ചു. 232 എയര്‍ക്രാഫ്റ്റുകളാണ് നിലവില്‍ എമിറേറ്റസിനുള്ളത്. ഓരോമാസവും 14 വീതം എയര്‍ക്രാഫ്റ്റുകളില്‍ സ്റ്റാര്‍ ലിങ്ക് ഡേറ്റാ സംവിധാനം ഘടിപ്പിക്കും. ഫെബ്രുവരിയോടെ ഇത് ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
വിമാനങ്ങളില്‍ ഫ്രീ വൈഫൈ
RELATED ARTICLES



