Wednesday, November 12, 2025
HomeNewsInternationalവിദേശ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കണം: ട്രംപ്

വിദേശ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കണം: ട്രംപ്

അമേരിക്കന്‍ സര്‍വകലാശാലകളില്‍ പഠിക്കാന്‍ വിദേശ വിദ്യാര്‍ത്ഥികളെ അനുവദിക്കണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. വിദേശ വിദ്യാര്‍ത്ഥികള്‍ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തെ സാമ്പത്തികമായും ശക്തമായും നിലനിര്‍ത്തുമെന്ന് യുഎസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. പ്രഖ്യാപനത്തോടെ കുടിയേറ്റ അജണ്ടയില്‍ നിന്നും ട്രംപ് മലക്കംമറിഞ്ഞിരിക്കുകയാണ്.

മാഗ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ എന്ന സ്വന്തം അജണ്ടയില്‍ന്നാണ് ട്രംപിന്റെ യുടേണ്‍. ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖമാണ് ട്രംപ് തന്റെ മുന്‍ നിലമാടില്‍ നിന്നും പിന്നാക്കം പോയത്. ചൈനയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന കുറവ് അമേരിക്കയിലെ പകുതിയോളം കോളേജുകളെ അടച്ചുപൂട്ടലിലേക്ക് നയിക്കുമെന്നാണ് ട്രംപിന്റെ പുതിയ നിലപാട്. ‘ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും നമ്മുടെ രാജ്യത്തേക്ക് വരുന്ന പകുതിയോളം ആളുകളെ, പകുതിയോളം വിദ്യാര്‍ത്ഥികളെ ഒഴിവാക്കി നമ്മുടെ മുഴുവന്‍ സര്‍വ്വകലാശാല-കോളേജ് സംവിധാനങ്ങളെ നശിപ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലല്ലോ.. എനിക്കും അത് ചെയ്യാന്‍ താല്‍പ്പര്യമില്ല.” പുറത്തുനിന്നുള്ള രാജ്യങ്ങളുമായി ബന്ധം പുലര്‍ത്തുന്നത് നല്ലതാണെന്നാണ് ഞാന്‍ കരുതുന്നത്. ലോകവുമായി ഒത്തുപോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നുഎന്നും ട്രംപ് വ്യക്തമാക്കി. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ പ്രത്യേകമായി ലക്ഷ്യംവെച്ചുള്ള ട്രംപിന്റെ രണ്ടാം ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പരാമര്‍ശങ്ങള്‍ എന്നാണ് വിലയിരുത്തല്‍. അധികാരത്തില്‍ വന്നതിന് ശേഷം, ട്രംപ് ഭരണകൂടം ആയിരക്കണക്കിന് വിസകള്‍ റദ്ദാക്കുകയും, പലസ്തീന്‍ അനുകൂല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുകയും, അപേക്ഷാ നടപടികളില്‍ കര്‍ശനമായ നിബന്ധനകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments