വിസ് എയര്‍ അബുദബിയില്‍ ടിക്കറ്റ് എടുത്തിട്ടുള്ളവര്‍ക്ക് റീഫണ്ട്ന ല്‍കും എന്ന് എയര്‍ലൈന്‍.ബജറ്റ് എയര്‍ലൈനായ വിസ് എയര്‍ അബുദബി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് വിമാനടിക്കറ്റ് നിരക്ക് വര്‍ദ്ധനയ്ക്കും കാരണമാകും.സെപ്റ്റംബര്‍ ഒന്ന് മുതല്‍ വിസ് എയര്‍അബുദബി പ്രവര്‍ത്തിക്കില്ലെന്നാണ് മാനേജ്‌മെന്റ് തിങ്കളാഴ്ച വ്യക്തമാക്കിയത്.യുഎഇയില്‍ നിന്നും ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ സര്‍വീസ് നടത്തിയിരുന്ന എയര്‍ലൈന്‍ ആണ് വിസ് എയര്‍.വേനലവധിക്കാലമായതിനാല്‍ നിരവധി പേരാണ് വിസ് എയറില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തിട്ടുണ്ടുള്ളത്. ഓഗസ്റ്റ് മുപ്പത്തിയൊന്നിന് ശേഷമുള്ള ദിവസങ്ങളിലേക്ക് ടിക്കറ്റ് എടുത്തവര്‍ക്ക് പണം തിരികെ നല്‍കുകയോ മറ്റ് യാത്രാ സൗകര്യങ്ങള്‍ ഒരുക്കി നല്‍കുകയോ ചെയ്യും.ഇതിനായി യാത്രക്കാര്‍ വിഎസ് എയറുമായി ഇമെയില്‍ മുഖാന്തിരം ബന്ധപ്പെടണം.ട്രാവല്‍ ഏജന്റുമാര്‍ ബുക്കിംഗ് പോര്‍ട്ടലുകള്‍ എന്നിവ വഴി ടിക്കറ്റ് എടുത്തവര്‍ അതത് സ്ഥാപനങ്ങളെയാണ് ബന്ധപ്പെടേണ്ടത്.
റീബുക്കിംഗ് നിരക്കുകള്‍ ടിക്കറ്റുകളുടെ ലഭ്യത,റൂട്ടുകള്‍ എന്നി ഘടകങ്ങളെ ആശ്രയിച്ചായിരിക്കും എന്ന് വിസ് എയര്‍ മാനേജ്‌മെന്റ് അറിയിച്ചു.വിഎസ് എയര്‍ അപ്രതീക്ഷിതമായി സര്‍വീസ് അവസാനിപ്പിക്കുന്നത് നിരക്ക് വര്‍ദ്ധനയ്ക്ക് കാരണമാകും.യാത്രക്കാര്‍ മറ്റ് എയര്‍ലൈനുകളിലേക്ക് കൂട്ടത്തോടെ എത്തുന്നത് നിരക്കില്‍ അന്‍പത് ശതമാനം വരെ വര്‍ദ്ധനയ്ക്ക് കാരണമാകും എന്നാണ് ട്രാവല്‍ എജന്റുമാര്‍ പറയുന്നത്.
എ