Friday, February 27, 2026
HomeNewsGulfവാഹനാപകടം : 30000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

വാഹനാപകടം : 30000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്


വാഹനാപകടത്തില്‍ ഡ്രൈവറും ഇന്‍ഷൂറന്‍സ് കമ്പനിയും 30000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് അബുദാബി കോടതി. വാഹനാപകടത്തില്‍ പരിക്കേറ്റ വഴിയാത്രക്കാരന്റെ പരിതിയിലാണ ശിക്ഷ വിധിച്ചത്. അപകടത്തിന് ശേഷം ഡ്രൈവര്‍ രക്ഷപ്പെട്ടത് ന്യായീകരണമില്ലാത്ത പ്രവൃത്തിയാണെന്നും കോടതി നിരീക്ഷിച്ചു.

വാഹനാപകടത്തില്‍ മള്‍ട്ടിപ്പിള്‍ ഫ്രാക്ച്ചര്‍ ഉണ്ടായ വഴിയാത്രക്കാരന്റെ പരാതിയില്‍ അബുദാബി സിവില്‍ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. അപകടസ്ഥലത്ത് നിന്ന് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടതിനെ തുടര്‍ന്ന് കാല്‍നടയാത്രക്കാരന് പരിക്കേറ്റ് ചികിത്സയില്‍ കഴിയേണ്ടി വന്ന സംഭവത്തില്‍ ഡ്രൈവറും ഇന്‍ഷുറന്‍സ് കമ്പനിയും ചേര്‍ന്ന് 30,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്നാണ് അബുദാബി കോടതി ഉത്തരവിട്ടത്. ട്രാഫിക് അടയാളങ്ങള്‍, നിയന്ത്രണങ്ങള്‍, റോഡ് സുരക്ഷാ നിയമങ്ങള്‍ എന്നിവ പാലിക്കുന്നതില്‍ ഡ്രൈവര്‍ പരാജയപ്പെട്ടുവെന്നും സ്വീകാര്യമായ ഒരു ന്യായീകരണവുമില്ലാതെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടുവെന്നും കോടതി കണ്ടെത്തി. ഭൗതികവും ധാര്‍മ്മികവുമായ നഷ്ടങ്ങള്‍ക്ക് 150,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. കോടതി ഫീസ്, ചെലവുകള്‍, നിയമപരമായ ചെലവുകള്‍ എന്നിവയ്ക്ക് പുറമേ, മുഴുവന്‍ പണമടയ്ക്കുന്നതുവരെ അഞ്ച് ശതമാനം നിരക്കില്‍ നിയമപരമായ പലിശയും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ കോടതിയില്‍ തെളിയിക്കപ്പെട്ട നാശനഷ്ടത്തിന്റെ വ്യാപ്തി വിലയിരുത്തിയ ശേഷം കോടതി പരാതിക്കാരന്‍ ആവശ്യപ്പെട്ട തുക അധികമാണെന്ന് വിലയിരുത്തി. നാശനഷ്ടങ്ങള്‍ക്ക് ഡ്രൈവറും ഇന്‍ഷുറന്‍സ് കമ്പനിയും സംയുക്തമായി 30,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഒടുവില്‍ ഉത്തരവിട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments