യുഎഇ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് കുറച്ചു. കാല്‍ ശതമാനം പലിശനിരക്ക് ആണ് കുറച്ചത്. ഇതോടെ വായ്പ ചിലവുകള്‍ കുറയും
യുഎസ് ഫെഡറല്‍ റിസര്‍വ്പലിശ നിരക്ക് കുറച്ചതിന് പിന്നാലെയാണ് യുഎഇ യുടെ സെന്‍ട്രല്‍ ബാങ്കും പലിശ നിരക്ക് കുറച്ചത്. 25 ബേസിസ് പോയിന്റാണ് കുറച്ചത്. ഇതോടെ പലിശ നിരക്ക് 3.90 ശതമാനത്തില്‍ നിന്ന് 3.65 ശതമാനമായി മാറി. പുതുക്കിയ വായ്പ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. പലിശ നിരക്ക കുറച്ചത് വായ്പ ചിലവുകള്‍ കുറയ്ക്കും. മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ 3.75 ശതമാനമായി ചുരുങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിലിത് 4.25 ശതമാനമാണ്. ഇതിലെ വ്യതിയാനം ഉപഭോക്താക്കള്‍ക്ക് വലിയ നേട്ടമാണ് സമ്മാനിക്കുക. ഭവന വാഹന വായ്പകളുടെ പലിശനിരക്ക് കുറയുന്നതിന് പുറമെ കുറഞ്ഞ പലിശനിരക്ക് നിലവിലുള്ള വായ്പകളെ റീഫിനാന്‍സ് ചെയ്യാ സഹായകമാവും.



