Friday, November 14, 2025
HomeNewsGulfവായനയുടെ മഹോത്സവം ഇനി മൂന്ന് നാള്‍കൂടി

വായനയുടെ മഹോത്സവം ഇനി മൂന്ന് നാള്‍കൂടി

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ജനപങ്കാളിത്തവും വര്‍ദ്ധിക്കുന്നു. മലയാളികളുടെ പങ്കാളിത്തമാണ് മേളയിലെ ഒരു പ്രത്യേകത. പലര്‍ക്കും സൗഹൃദങ്ങള്‍ പുതുക്കാനുളള വേദി കൂടിയാണ് ഇവിടം. അഞ്ചാം തിയതി തിരി തെളിഞ്ഞതു മുതല്‍ ലോക സാഹിത്യത്തിന്റെ പരിശ്ചേദമാവുകയായിരുന്നു ഷാര്‍ജ രാജ്യാന്ത്ര പുസ്തക മേള. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവിടേയ്ക്ക് ഒഴുകിയെത്തിയത് നൂറുകണക്കിന് എഴുത്തുകാരും പ്രസാധകരുമാണ്. പുസ്തകങ്ങളെയും വായനയേയും സ്‌നേഹിക്കുന്ന ആളുകളുടെ സംഗമ ഭൂമികൂടിയായി ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തിന്റെ വേദി. മലയാള പുസ്തകങ്ങള്‍ക്ക് മികച്ച പങ്കാളിത്തം ഉള്ളതുകൊണ്ടുതന്നെ മലയാളികളുടെ വലിയ സാന്നിധ്യവും ഇവിടുത്തെ പ്രത്യേകതയാണ്. നൂറുകണക്കിന് പുസ്തകങ്ങളുടെ പ്രകാശനത്തിനും പുസ്തകോത്സവ വേദി സാകഷിയായി. ഇന്ത്യക്കാര്‍ക്കായി റൈറ്റോഴ്‌സ് ഫോറം എന്ന പേരില്‍ പ്രത്യക പലയിയന്‍ തന്നെ ഇവിടെ ഒരിക്കിയിട്ടുണ്ട്. പലര്‍ക്കും സൗഹൃദങ്ങള്‍ പുതുക്കാനുളള വേദി കൂടിയായി ഇവിടം. പുസ്തക മേള അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ തിരക്കും വലിയതോതില്‍ വര്‍ദ്ധിക്കുകയാണ്.കുടുംബങ്ങളുടെയും കൂട്ടികളുടെയും പങ്കാളിത്തവും ശ്രദ്ധേയമാണ്.കലാ സാസ്‌കാരിക പരിപാടികളാലും സമ്പന്നമാണ് പുസ്തകോത്സവ വേദി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments