Saturday, December 13, 2025
HomeNewsGulfലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട്

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട്

യുഎഇ പാസ്‌പോര്‍ട്ട് തുടര്‍ച്ചയായ ഏഴാം വര്‍ഷവും ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് എന്ന സ്ഥാനം നിലനിര്‍ത്തി. ആര്‍ട്ടണ്‍ കാപ്പിറ്റല്‍ പുറത്തിറക്കിയ ‘പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് 2025’ പ്രകാരമാണ് ഈ സ്ഥാനം ലഭിച്ചത്

2025ല്‍ ലോകത്തിലെ പലപ്രധാന പാസ്‌പോര്‍ട്ടുകള്‍ക്കും യാത്രാ സ്വാതന്ത്ര്യം നഷ്ടമായപ്പോഴും യുഎഇ അതിന്റെ ആധിപത്യം ഉറപ്പിച്ചു. ലോക മെമ്പാടുമുള്ള യാത്രാ നിയന്ത്രണങ്ങള്‍ വര്‍ധിക്കുകയും ആഗോള മൊബിലിറ്റി കുറയുകയും ചെയ്യുന്ന ഈ സമയത്ത് യുഎഇയുടെ ഈ നേട്ടം ശ്രദ്ധേയമാണ്. യുഎഇ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 129 രാജ്യങ്ങളിലേക്ക് വിസയില്ലാതെയും 45 രാജ്യങ്ങളില്‍ വിസ ഓണ്‍ അറൈവല്‍ ആയും 8 രാജ്യങ്ങളില്‍ ഇടിഎ വഴിയും പ്രവേശനം നേടാന്‍ സാധിക്കും. ഇതോടെ 179 മൊബിലിറ്റി സ്‌കോറാണ് യുഎഇ കരസ്ഥമാക്കിയത്. യുഎഇയുടെ ദീര്‍ഘകാല നയതന്ത്ര ബന്ധങ്ങളും സ്ഥിരതയുള്ള വിദേശനയവും സാമ്പത്തികമായി സ്വാധീനമുള്ള ആഗോള കേന്ദ്ര മെന്ന നിലയിലെ വിജയവുമാണ് ഈ കരുത്തിന് കാരണം. കൂടുതല്‍ രാജ്യങ്ങള്‍ യുഎഇയുമായി സാമ്പത്തികവും തന്ത്രപരവുമായ ബന്ധം ആഗ്രഹിക്കുന്നതിനാല്‍ എമിറാത്തി യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ പ്രവേശനം നല്‍കാന്‍ അവര്‍ തയ്യാറാകുന്നു. ആഗോള യാത്ര സ്വാതന്ത്ര്യം കുറയുമ്പോള്‍, ശക്തമായ ഒരു പാസ്‌പോര്‍ട്ട് പൗരന്മാര്‍ക്ക് കൂടുതല്‍ സഞ്ചാര സ്വാതന്ത്ര്യം നല്‍കുകയും രാജ്യത്തിന്റെ സാമ്പത്തിക മത്സരക്ഷമത വര്‍ദ്ധിപ്പിക്കുകയും ആഗോള നിക്ഷേപകരെയും പ്രതിഭകളെയും ആകര്‍ഷആകര്‍ഷിക്കുകയും ചെയ്യുന്നു.
പ്രധാന യൂറോപ്യന്‍ രാജ്യങ്ങളായ ബ്രിട്ടന്‍, യുഎസ്, കാനഡ തുടങ്ങിയ പല രാജ്യങ്ങളുടെയും പാസ്‌പോര്‍ട്ടുകള്‍ക്ക് ഈ വവര്‍ഷം വിസരഹിത പ്രവേശനം കുറയുകയും റാങ്കിംഗില്‍ താഴോട്ട് പോകുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments