ബജറ്റ് എയര്‍ലൈനായ വിസ് എയര്‍,അബുദിബിയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നു.സെപ്റ്റംബര്‍ ഒന്നിന് വിസ് അബുദബിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കും.പ്രാദേശിക തലത്തിലുള്ള സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കും.പ്രവര്‍ത്തനപരമായ വെല്ലുവിളികള്‍ മൂലമാണ് തീരുമാനം എന്ന് എയര്‍ലൈന്‍ അറിയിച്ചു.അബുദബി കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം അവസാനിപ്പിച്ച് മധ്യ-കീഴക്കന്‍ യൂറോപ്യന്‍ വിപണികളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാണ് തീരുമാനം എന്ന് വിസ് എയര്‍ അറിയിച്ചു.ഓസ്ട്രീയ,ഇറ്റലി,യുകെ തുടങ്ങിയ പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും സര്‍വീസ് വര്‍ദ്ധിപ്പിക്കും.അബുദബിയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണ് വിസ് എയര്‍ ചൂണ്ടിക്കാട്ടുന്നത്.ചൂടുള്ള കാലാവസ്ഥയില്‍ എഞ്ചിന്റെ പ്രവര്‍ത്തനത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ആണ് അതിലൊന്ന്.
പശ്ചിമേഷ്യയിലെ മാറിയ ഭൗമരാഷ്ട്രീയവും വ്യോമാതിര്‍ത്തികള്‍ ആവര്‍ത്തിച്ച് അടച്ചിടുന്നതും യാത്രക്കാരുടെ എണ്ണം കുറയ്ക്കുന്നു.മേഖലയിലെ പ്രധാനവിപണികളിലെ വളര്‍ച്ച പരിമിതപ്പെടുത്തും വിധത്തിലുള്ള നിയന്ത്രണങ്ങളും ചട്ടങ്ങളും പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കാരണമായി വിസ് എയര്‍ ചൂണ്ടിക്കാട്ടുന്നുണ്ട.്ഈ പ്രശ്‌നങ്ങള്‍ മൂലം ചിലവ് കുറഞ്ഞ വിമാനസര്‍വീസ് എന്ന ബിസിനസ് മാതൃക മേഖലയില്‍ ലാഭകരമായി നടത്താന്‍ കഴിയുന്നില്ലെന്നും എയര്‍ലൈന്‍ വ്യക്തമാക്കി.2021-ല്‍ ആണ് വിസ് എയര്‍ അബുദബി കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്.