റീല്‍സ് ചിത്രീകരണത്തിനായി കാറില്‍ അഭ്യാസപ്രകടനം കാട്ടിയ രണ്ട് പേര്‍ക്ക് അന്‍പതിനായിരം ദിര്‍ഹം വീതം
പിഴ ചുമത്തിയിരിക്കുയാണ് ദുബൈ പൊലീസ്.രണ്ട് വാഹനങ്ങളും പൊലീസ് കണ്ടുകെട്ടി.ആഡംബര കാറിന്റെ ബോണിറ്റിലും ബോണറ്റിനുള്ളിലും കയറി നിന്ന് റീല്‍സ് ചിത്രീകരിച്ചവര്‍ക്കാണ് പിഴ ലഭിച്ചത്.സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഇരുവരുടെയും വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.ഇത് പരിശോധിച്ചാണ് പൊലീസ് വാഹനങ്ങള്‍ കണ്ടെത്തിയതും കണ്ടുകെട്ടിയതും.ഇത്തരം അഭ്യാസപ്രകടനങ്ങള്‍ക്ക് എതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കും എന്ന് ദുബൈ പൊലീസ് ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.